ഫെയ്സ്ബുക്ക് വഴി ഒരു ജി.ബി വരെ വലിപ്പമുള്ള ഫയല്‍ അയക്കാന്‍ ഒരു അപ്ലിക്കേഷന്‍; പൈപ്പ്

Posted on Jun, 05 2013,ByTechLokam Editor

File sharing facebook app pipe landing page
പൈപ്പ് എന്ന പുതിയ ഫെയ്സ്ബുക്ക് അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു ജി.ബി വരെ വലിപ്പമുള്ള ഉള്ള ഫയല്‍ ഫെയ്സ്ബുക്ക് വഴി കൂട്ടുകാര്‍ക്ക് അയക്കാം. പൈപ്പ് അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഈ ലിങ്ക് https://apps.facebook.com/pipeapp സന്ദര്‍ശിക്കു. ഏകദേശം ഒരുവര്‍ഷത്തോളമുള്ള പരീക്ഷണത്തിന്‌ ശേഷം ഇന്നാണ് ഈ അപ്ലിക്കേഷന്‍ പുറത്തുവന്നത്. സോഷ്യല്‍ വെബ്സൈറ്റുകള്‍ വഴി വളരെ എളുപ്പത്തില്‍ ഒരു ജി.ബി വരെ വലിപ്പമുള്ള ഫയല്‍ അയക്കാന്‍ സഹായിക്കുന്ന ആദ്യത്തെ അപ്ലിക്കേഷന്‍ ആണ് പൈപ്പ്. ജര്‍മ്മനിയിലെ ബെര്‍ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈപ്പ് ഡ്രീം ടെക്നോളജീസ് (Pipe Dream Technologies) ആണ് ഈ അപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്‌.

ഈ അപ്ലിക്കേഷന്‍ വഴി ഇമേജ്, വീഡിയോ, മ്യൂസിക്‌, ഡോകുമെന്റ്സ് തുടങ്ങിയ മിക്ക ഫയലുകളും അയക്കാം. ഈ അപ്ലിക്കേഷന്റെ പേജില്‍ പോയാല്‍ പച്ച നിറത്തിലുള്ള ഒരു പൈപ്പ് കാണാം അതിലേക്ക് അയകേണ്ട ഫയല്‍ ഡ്രാഗ് ചെയ്തിട്ടാല്‍ മതി. ആദ്യം ആര്‍ക്കാണോ ഫയല്‍ അയകേണ്ടത് അയാളെ നമ്മുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും സെലക്ട്‌ ചെയ്യുക എന്നിട്ട് അയകേണ്ട ഫയല്‍ പച്ച നിറമുള്ള പൈപ്പിലേക്ക് വലിച്ചിടുക. അല്ലെങ്കില്‍ പൈപ്പ് ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ സെലക്ട്‌ ചെയ്യാനുള്ള ഓപ്ഷന്‍ വരും. ഫയല്‍ ലഭികേണ്ട സുഹൃത്തിന് അപ്പോള്‍ ഒരു മെസ്സേജ് പോകും. സുഹൃത്ത്‌ ഓണ്‍ലൈന്‍ ആണെങ്കില്‍ അപ്പോള്‍ തന്നെ മെസ്സേജിലെ ലിങ്ക് വഴി ഡൌണ്‍ലോഡ് ചെയ്യാം. സുഹൃത്ത്‌ ഓഫ്‌ ലൈന്‍ ആണെങ്കില്‍ മെസ്സജിലെ ലിങ്ക് വഴി പിന്നീടു ഡൌണ്‍ലോഡ് ചെയ്യാം. ഓഫ് ലൈന്‍ ആകുമ്പോള്‍ ഉള്ള ഫയലുകള്‍ ലോക്കര്‍ എന്നൊരു ഓപ്ഷന്‍ ഈ അപ്ലിക്കേഷനില്‍ ഉണ്ട്, ആ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് അതില്‍ കാണും.

ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നമുക്ക് ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫയല്‍ അയക്കാം. ഈ അപ്ലിക്കേഷനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ ലിങ്ക് http://www.pipe.com/press സന്ദര്‍ശിക്കുക. പൈപ്പ് അപ്ലിക്കേഷന്റെ യൂസര്‍ ഇന്റെര്ഫേസ് കണ്ടാല്‍ സൂപ്പര്‍ മാരിയോ ഗെയിമിന്റെ ഇന്റെര്ഫേസുമായി സാമ്യം തോന്നിയെക്കാം.

File sharing facebook app pipe - ready to receive file

File sharing facebook app pipe - receiving file

File sharing facebook app pipe - receiving file

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക