ആമസോണ്‍ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇനി മുതല്‍ ഇന്ത്യയിലും

Amazon’s marketplace is now officially open in India

ലോകമെമ്പാടും ഉപഭോക്താക്കളുള്ള ആമസോണ്‍ അവരുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയിലും ഔദ്യോഗികമായി ആരംഭിച്ചു. www.amazon.in എന്നാണ് വെബ്സൈറ്റ് വിലാസം. Junglee.com എന്ന ഇ-കൊമ്മേര്‍സ് വെബ്സൈറ്റ് ഏറ്റെടുത്തു ആമസോണ്‍ ഇന്ത്യയിലേക്കുള്ള വരവറിയിച്ചിരുന്നു.

നിലവില്‍ www.amazon.in വഴി പുസ്തകങ്ങള്‍ , സിനിമ, ടിവി എന്നീ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങളുടെ വിപണനം ആണ് നടക്കുന്നത്. മൊബൈല്‍ , ക്യാമറ മുതലായ ഇലക്ട്രോണിക് വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനം വരും ആഴ്ചകളില്‍ തുടങ്ങും എന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു.

വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ‘Selling on Amazon’ , ‘Fulfillment by Amazon’ എന്നീ രണ്ട് വിപണന രീതികളാണ് ആമസോണ്‍ മുന്നോട്ട് വെക്കുന്നത്. Selling on Amazon വഴി ഇന്ത്യന്‍ വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ യാതൊരു ഫീസും കൂടാതെ ഓണ്‍ലൈന്‍ ആയി ആമസോണ്‍ വഴി വില്‍ക്കാം. Fulfillment by Amazon എന്ന രീതിയാണെങ്കില്‍ , വ്യാപാരികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ Fulfillment സെന്ററില്‍ എത്തിക്കണം. ഇവിടെ നിന്നും ആമസോണ്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്ത് ഉപഭോക്താകള്‍ക്ക് എത്തിക്കുന്നതാണ്. നിലവില്‍ Fulfillment സെന്റര്‍ എപ്പോള്‍ മുംബൈയില്‍ മാത്രമേ ഉള്ളൂ.

ആമസോണിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഇന്ത്യന്‍ ഇ-കൊമ്മേര്‍സ് കമ്പനികളായ ഫ്ലിപ്കാര്‍ട്ട്(www.flipkart.com), ഹോംഷോപ്പ്18(www.homeshope18.com), യെഭി(www.yebhi.com) എന്നിവക്ക് വന്‍ വെല്ലുവിളിയാണ്. വിപണിയില്‍ എങ്ങനെ കൂടുതല്‍ കമ്പനികള്‍ വരുന്നത് എന്തായാലും ഉപഭോക്താക്കള്‍ക്ക് നല്ലതാണ്. കാരണം കമ്പനികള്‍ക്ക് അവരുടെ നിലനില്‍പ്പിനുവേണ്ടി ഏറ്റവും നല്ല സേവനം കുറഞ്ഞ വിലക്ക് നല്‍കിയെ പറ്റൂ.

Leave a Reply