വെറും ഒരു മിനിട്ട് കൊണ്ട് ഐഫോണ്‍ ഹാക്ക് ചെയ്യാവുന്ന യു.എസ്സ്.ബി. ചാര്‍ജറുമായി ഹാക്കര്‍മാര്‍

Any iPhone can be hacked with a modified charger in under a minute

ആപ്പിള്‍ അവരുടെ ഐഒഎസ്സ്(iOS) പ്ലാട്ഫോമിന്റെ സുരക്ഷയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണ്. പക്ഷെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു കൂട്ടം ഗവേഷകര്‍ ഐഫോണിന്റെ യു.എസ്സ്.ബി. ചാര്‍ജിംഗ് പോര്‍ട്ടില്‍ ഒരു സുരാക്ഷ പഴുത് കണ്ടെത്തുന്നതില്‍ വിജയിച്ചിരിക്കുന്നു. ഐഒഎസ്സ്(iOS)ന്റെ ഏറ്റവും പുതിയ പതിപ്പിലാണ്‌ ഈ സുരക്ഷ പഴുത് ഉള്ളത്. അതുവഴി ഐഫോണ്‍ ഹാക്ക് ചെയ്യാവുന്ന ഭേദഗതി വരുത്തിയ യു.എസ്സ്.ബി. ചാര്‍ജര്‍ അവര്‍ നിര്‍മ്മിച്ചിരിക്കുന്നു.

ഈ സുരക്ഷ പഴുതിനെ കുറിച്ചും, അത് വഴി യു.എസ്സ്.ബി. ഉപയോഗിച്ച് ഐഫോണ്‍ എങ്ങിനെ ഹാക്ക് ചെയ്യാമെന്നും വരാനിരിക്കുന്ന ബ്ലാക്ക്‌ ഹാറ്റ്‌ ഹാക്കര്‍ കോണ്‍ഫെറന്‍സില്‍ (Black Hat Hacker Conference) അവര്‍ വിശദീകരിക്കുന്നതായിരിക്കും. ഉപഭോക്താക്കള്‍ക്ക് ഈ ഹാക്കിങ്ങിനെ എങ്ങനെ ചെറുക്കാം എന്നും ഇതുപോലുള്ള ഹാക്കിങ്ങ് തടയാന്‍ വേണ്ടി ആപ്പിള്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നും ഈ കോണ്‍ഫെറന്‍സില്‍ ഗവേഷകര്‍ വിശദീകരിക്കുന്നതായിരിക്കും.

ഐഒഎസ്സിന്റെ ഏറ്റവും പുതിയ പതിപ്പുള്ള ഐഫോണ്‍ , ഐപാഡ്, ഐപോഡ് എല്ലാം ഇതുപയോഗിച്ച് ഹാക്ക് ചെയ്യാവുന്നതാണ്. ഈ സുരക്ഷ പഴുതിനെ കുറിച്ച് ആപ്പിളിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.