ഇന്ത്യയുടെ ഓപ്പണ്‍‌സോഴ്സ് ഗുരു അതുല്‍ ചിട്നിസ് (Atul Chitnis) അന്തരിച്ചു

Posted on Jun, 03 2013,ByTechLokam Editor

Indian tech world mourns death of open source guru Atul Chitnis

ഇന്ത്യയുടെ ഓപ്പണ്‍‌സോഴ്സ് ഗുരു എന്ന പേരില്‍ പ്രശസ്തനായ അതുല്‍ ചിട്നിസ് ഇന്നു രാവിലെ അന്തരിച്ചു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ജെര്‍മനിയില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ഒരു ടെക്നോളജി കണ്‍സല്‍ട്ടന്റ് ആയിരിന്നു അദ്ദേഹം. 1996 മുതല്‍ 2002 വരെ പിസിക്വസ്റ്റ് (PCQuest) എന്ന ടെക് മാഗസിന്റെ കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ ആയിരുന്നു ചിട്നിസ്.

പിസിക്വസ്റ്റ് മാഗസിനില്‍ ലിനക്സിന്റെ തുടക്കകാരന്‍ ആയ്യിരുന്നു ചിട്നിസ്. അദ്ദേഹമാണ് പിസിക്വസ്റ്റ് മാഗസിന്റെ വായനകാര്‍ക്ക് ലിനക്സ്‌, FOSS തുടങ്ങിയവ പരിജയപെടുത്തി കൊടുത്തത്. നാഷണല്‍ റിസോര്‍സ് സെന്റര്‍ ഫോര്‍ ഫ്രീ ഓപ്പണ്‍‌സോഴ്സ് സോഫ്റ്റ്‌വെയറില്‍ അദ്ദേഹം ഫാക്വല്‍ട്ടി മെമ്പര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടെക്നോളജി ലോകത്തിനു അദ്ദേഹം നല്‍കിയ സംഭാവന ചെറുതൊന്നുമല്ല. ലിനക്സ്‌ ഇന്ത്യക്ക് പരിജയപെടുത്തി, മോഡം എങ്ങനെ ഉപയോഗിക്കണമെന്ന് രാജ്യത്തെ പഠിപ്പിച്ചു തുടങ്ങിയവ അതില്‍ ചിലത് മാത്രം.

ട്വിട്ടറില്‍ എന്ന് രാവിലെ മുതല്‍ അദ്ദേഹത്തിനു അനുശോചനം രേഖപെടുത്തിയുള്ള സന്ദേശങ്ങളുടെ പ്രളയം ആയിരുന്നു. മരണത്തിന് മുന്‍പുള്ള അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ ഈ ലിങ്ക് http://atulchitnis.net സന്ദര്‍ശിച്ചാല്‍ വായിക്കാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക