യാഹൂ മെയില്‍ ക്ലാസ്സിക്‌ (Mail Classic) സേവനം യാഹൂ അവസാനിപ്പിക്കുന്നു; ഉപഭോക്താക്കള്‍ നിര്‍ബന്ധമായും പുതിയ പതിപ്പിലേക്ക് മാറണം

Posted on Jun, 03 2013,ByTechLokam Editor

Yahoo Shuts Down Mail Classic, Forces Switch To New Version
ജൂണ്‍ 3 മുതല്‍ യാഹൂ മെയില്‍ ക്ലാസ്സിക് ഉള്‍പടെയുള്ള യാഹൂ മെയിലിന്റെ പഴയ പതിപ്പുകള്‍ ഇനി ലഭ്യമാകില്ല. പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്താല്‍ മാത്രമേ ഇനി യാഹൂ മെയില്‍ ഉപയോഗിക്കാന്‍ കഴിയു. പക്ഷെ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണമെങ്കില്‍ യാഹുവിന്റെ പുതിയ പ്രൈവസി പോളിസി (Privacy Policy) അക്സെപ്റ്റ് ചെയ്യണം. ഇതുപ്രകാരം നമ്മുടെ മെയിലിന്റെ ഉള്ളടക്കം സ്കാന്‍ ചെയ്യാന്‍ നമ്മള്‍ യാഹുവിനെ അനുവദിക്കുന്നു. പുതിയ പ്രോഡക്റ്റ് സവിശേഷതകള്‍ , അനുയോജിച്ച പരസ്യങ്ങള്‍ കാണിക്കാന്‍, മെയിലിന്റെ ദുരുപയോഗം തടയല്‍ എന്നി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണു സ്കാന്‍ ചെയുന്ന വിവരങ്ങള്‍ യാഹൂ ഉപയോഗിക്കുക. ഈ കാര്യങ്ങള്‍ അക്സെപ്റ്റ് ചെയ്തില്ലെങ്കില്‍ യാഹൂ മെയില്‍ ഇനി മുതല്‍ ഉപയോഗിക്കാന്‍ കഴിയില്ല.

യാഹൂ കഴിഞ്ഞ ഡിസംബറില്‍ ആണ് മെയിലിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ പഴയ പതിപ്പ് നിരത്തലാക്കും എന്നാ സൂചനയും തന്നിരുന്നു. യാഹൂ മെയിലിന്റെ ഈ പുതിയ നീക്കം ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. യാഹൂ മെയില്‍ ഉപഭോക്താക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്‌ അതിന്റെ കൂടെ യാഹുവിന്റെ ഈ പുതിയ നീക്കം കൊഴിഞ്ഞുപോക്ക് കൂട്ടാനേ സഹായിക്കൂ. ജിമെയില്‍ സേവനം തുടങ്ങിയ അന്ന് മുതല്‍ക്കേ ഇമെയില്‍ ഉള്ളടക്കത്തിന് അനുയോജ്യമായ പരസ്യം കാണിക്കാന്‍ വേണ്ടി ഇമെയില്‍ ഉള്ളടക്കം സ്കാന്‍ ചെയ്യുന്നുണ്ട്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക