ഗൂഗിളിനെ കളിയാക്കി മൈക്രോസോഫ്റ്റിന്റെ സ്ക്രൂഗിള്‍ഡ് വീഡിയോ

Microsoft’s  video attacks Google for profiting off your Chrome browsing

ഈ പുതിയ സ്ക്രൂഗിള്‍ഡ് വീഡിയോയിലൂടെ ഗൂഗിള്‍ ക്രോം വെബ്ബ് ബ്രൌസറിന്റെ വെരോരും മുഖം മൈക്രോസോഫ്റ്റ് നമുക്ക് കാണിച്ചു തരുന്നു. ഇതില്‍ മൈക്രോസോഫ്റ്റ് ഇങ്ങനെ പറയുന്നു, ഗൂഗിള്‍ ക്രോം നമുക്ക് വേഗതയാര്‍ന്ന ബ്രൌസിംഗ് അനുഭവം തരുന്നു മാത്രമല്ല കൂടാതെ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ കാശാക്കി മാറ്റുന്നു.

താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിനെ കളിയാക്കുന്ന മൈക്രോസോഫ്റ്റിന്റെ സ്ക്രൂഗിള്‍ഡ് വീഡിയോ

മൈക്രോസോഫ്റ്റിന്റെ ഈയൊരു വീക്ഷണം ശരിയാണ് കാരണം നമ്മള്‍ ഗൂഗിള്‍ ക്രോം ഉപയോഗിച്ച് വെബ്ബ് ബ്രൌസ് ചെയ്യുംമ്പോള്‍ നമ്മള്‍ ഏതൊക്കെ വെബ്സൈറ്റ് സന്ദര്‍ശിച്ചു എത്രനേരം അതില്‍ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ ഗൂഗിളിന് ശേഖരിക്കാന്‍ കഴിയുന്നു. അതുവഴി നമ്മുടെ സ്വഭാവം, ഇഷ്ടങ്ങള്‍ എന്നിവ ഗൂഗിളിന് മനസിലാക്കാന്‍ കഴിയുന്നു. നമ്മുടെ ഈതരത്തിലുള്ള സ്വകാര്യ വിവരങ്ങള്‍ പലതരത്തില്‍ ഗൂഗിള്‍ കാശാക്കി മാറ്റുന്നു. അതിനു ഒരു ഉദാഹരണം ഗൂഗിളിന്റെ ആഡ്സെന്‍സ് (Adsense) എന്ന പരസ്യ നല്‍കുന്ന സേവനം ആണ്. അങ്ങിനെ ഗൂഗിള്‍ ക്രോം ഉപയോഗിച്ച് ബ്രൌസ് ചെയ്യുംമ്പോള്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള പരസ്യങ്ങള്‍ കാണിക്കാന്‍ ഗൂഗിളിന് സാധിക്കുന്നു.

ഈ വീഡിയോയിലൂടെ മൈക്രോസോഫ്റ്റ് പറയാതെ പറയുന്നത് എന്താണെന്നു വെച്ചാല്‍ , ഗൂഗിള്‍ അവരുടെ ബ്രൌസറിന്റെ ഉപഭോക്താക്കളുടെ വെബ്ബ് ബ്രൌസിംഗ് വിവരങ്ങള്‍ ഉപയോഗിച്ച് കാശുണ്ടാക്കുന്നു പക്ഷെ മൈക്രോസോഫ്റ്റ് അങ്ങിനെ ചെയ്യില്ല അതിനാല്‍ നമ്മള്‍ മൈക്രോസോഫ്റ്റിന്റെ ബ്രൌസര്‍ ആയ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ്.

Leave a Reply