നിയര്‍ബൈ (Nearby) എന്ന പുതിയ സേവനവുമായി വിക്കിപീഡിയ

Posted on May, 31 2013,ByTechLokam Editor

200ഇല്‍ അധികം ഭാഷകളിലായി 10 ദശലക്ഷത്തില്‍ കൂടുതല്‍ ലേഖനങ്ങള്‍ നമുക്ക് തികച്ചും സൗജന്യമായി വായിക്കാനും, ഉപയോഗിക്കാനും അവസരം ഒരുക്കന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ നിയര്‍ബൈ (Nearby) എന്ന പേരില്‍ ഒരു പുതിയ സേവനം പുറത്തിറക്കിയിരിക്കുന്നു. നമ്മുടെ ഇപ്പോളുള്ള സ്ഥലത്തിന്റെ അടുത്തുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഈ പുതിയ സേവനം വഴി വിക്കിപീഡിയ അവസരം ഒരുക്കുന്നു. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലും, മൊബൈലിലും ഈ സേവനം ഉപയോഗിക്കാം. നിയര്‍ബൈ സേവനം ഉപയോഗിച്ചു നോക്കാന്‍ ഈ ലിങ്ക് http://en.m.wikipedia.org/wiki/Special:Nearby സന്ദര്‍ശിക്കുക.

നിങ്ങള്‍ ഡെസ്ക്ടോപ്പ് വെബ്ബ് ബ്രൌസര്‍ ഉപയോഗിച്ചാണ്‌ മുകളില്‍ കൊടുത്ത ലിങ്ക് സന്ദര്‍ശിക്കുന്നതെങ്കില്‍ നിങ്ങളുടെ ലൊക്കേഷന്‍ ബ്രൌസറുമായി ഷെയര്‍ ചെയ്യാന്‍ അനുവാദം ചോദിക്കും അത് അക്സെപ്റ്റ് ചെയ്യുക.

താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ട് കാണുക. ഞാന്‍ മുകളില്‍ പറഞ്ഞ ലിങ്ക് സന്ദര്‍ശിക്കുമ്പോള്‍ എന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍ ആയിരുന്നു. അതില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ബാംഗ്ലൂരില്‍ ഉള്ള സ്ഥലങ്ങളെ കുറിച്ചുള്ള ലേഖനങ്ങളുടെ ലിസ്റ്റ് ആണ്.

Wikipedia debuts Nearby feature for web & mobile to find pages around you

നിയര്‍ബൈ (Nearby) സേവനം നമ്മുടെ അടുത്തുള്ള സ്ഥലങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ എളുപ്പം ലഭ്യമാക്കാന്‍ സഹായിക്കുന്നു. നമ്മള്‍ക്ക് അറിയാത്ത ഒരു സ്ഥലത്ത് പോയാല്‍ ഈ സേവനം നമുക്ക് വളരെ ഉപകാരപ്രദമായിരിക്കും.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക