ഗാലക്സി എസ്സ് 4ന്റെ ചെറിയ പതിപ്പായ ഗാലക്സി എസ്സ് 4 മിനി സാംസങ് പ്രകാശനം ചെയ്തിരിക്കുന്നു

Posted on May, 30 2013,ByTechLokam Editor

Samsung unveils Galaxy S4 mini

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗാലക്സി എസ്സ് 4ന്റെ ചെറിയ പതിപ്പായ ഗാലക്സി എസ്സ് 4 മിനി ഉടന്‍ വിപണിയില്‍ എത്തും എന്ന് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നു. 4.3 ഇഞ്ച്‌ വലിപ്പമുള്ള ക്യുഎച്ച്ഡി (qHD) അമോലെഡ് (AMOLED) ഡിസ്പ്ലേ ആയിരിക്കും ഫോണിനുണ്ടാവുക. ഇത് അപ്പിള്‍ ഐഫോണിന്റെ ഡിസ്പ്ലേയേക്കാള്‍ വലുതാണ്. ഗാലക്സി എസ്സ് 4ന്റെ ഒട്ടുമിക്ക സവിശേഷതകളും മിനി പതിപ്പില്‍ ഉണ്ടാകും. ഗാലക്സി എസ്സ് 4 പുറത്തിറങ്ങിയിട്ടു ഒരു മാസം കഴിഞ്ഞതെ ഉള്ളൂ.

1.7 GHz ഡ്യുവല്‍ കോര്‍ പ്രോസ്സസറും, 1.5 ജി.ബി റാമും ഫോണിനുണ്ടാകും. ബില്‍റ്റ്ഇന്‍ മെമ്മറി 8 ജി.ബിയാണ് മൈക്രോഎസ്സ്ഡി കാര്‍ഡ്‌ ഉപയോഗിച്ചു അത് 64 ജി.ബി. വരെ വര്‍ദ്ധിപ്പികവുന്നതാണ്. 8 മെഗാപിക്സല്‍ മുന്‍ക്യാമറയും 1.9 മെഗാപിക്സല്‍ പിന്‍ക്യാമറയും ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരിക്കും ഫോണിലുണ്ടാവുക. ബാറ്ററി 1900mAh ആണ്.

ജൂണ്‍ 20തോട് കൂടി ഫോണ്‍ വിപണിയില്‍ വരും എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോണിന്റെ വിലയെ കുറിച്ചൊന്നും സാംസങ് പറഞ്ഞിട്ടില്ല. ഫോണിന്‍റെ ഏകദേശവില 350 ഡോളര്‍ ആകും എന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിളിന്റെ വില കുറഞ്ഞ ഫോണ്‍ ഇറങ്ങാനിരിക്കെയാണ് സാംസങ്ങിന്റെ ഈ പ്രഖ്യാപനം. മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചടുക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സാംസങ് ഈ ഫോണ്‍ വിപണിയില്‍ ഇറക്കുന്നത് എന്നാണ് സ്മാര്‍ട്ട്‌ ഫോണ്‍ നിരൂപകര്‍ പറയുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക