ഫ്ലിപ്കാര്‍ട്ട് അവരുടെ ഡിജിറ്റല്‍ മ്യൂസിക്‌ സ്റ്റോറിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നു

Posted on May, 30 2013,ByTechLokam Editor

Flipkart to shut down digital music store Flyte

ഇന്ത്യയിലെ പ്രമുഖ ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്കാര്‍ട്ട് അവരുടെ ഫ്ലൈറ്റ് (Flyte) എന്ന പേരിലുള്ള ഡിജിറ്റല്‍ മ്യൂസിക്‌ സ്റ്റോറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഫ്ലിപ്കാര്‍ട്ടിന്റെ ഡിജിറ്റല്‍ മീഡിയ തലവന്‍ ആയ മെകിന്‍ മഹേശ്വരി (Mekin Maheshwari) ഇന്നലെയാണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്.

കുറഞ്ഞ വില, മ്യൂസിക്‌ പൈറസി എന്നീ കാരണങ്ങളാല്‍ മ്യൂസിക്‌ ഡൌണ്‍ലോഡ് ബിസിനസ്‌ ഇന്ത്യയില്‍ ലാഭകരമല്ല. ഫ്ലിപ്കാര്‍റ്റിന്റെ ഈ സേവനത്തിന് ഒരു ലക്ഷത്തിനടുത്ത് ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. ജൂണ്‍ 17 മുതല്‍ ഈ സേവനം ലഭ്യമാകില്ല എന്ന് ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ജൂണ്‍ 17ന് മുന്‍പ് ഉപഭോക്താക്കള്‍ അവരുടെ ഫ്ലൈറ്റ് അക്കൗണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ച് തീര്‍ക്കണം എന്ന്‍ ആവശ്യപെട്ടിട്ടുണ്ട്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ബാക്കിവരുന്ന തുക ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുന്നതായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.

ഫ്ലിപ്കാര്‍ട്ട് ഫ്ലൈറ്റ് എന്ന പേരില്‍ ഡിജിറ്റല്‍ മ്യൂസിക്‌ സ്റ്റോര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തുടങ്ങിയത്. ഉപഭോക്താക്കള്‍ക്ക് നിയമപരമായി ഈ സേവനം വഴി താങ്ങാവുന്ന വിലക്ക് പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാം. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെയും പാട്ടുകള്‍ ഇതു വഴി ലഭ്യമായിരുന്നു.

ഇന്തയില്‍ മ്യൂസിക്‌ ഡൌണ്‍ലോഡ് ബിസിനസ്‌ ലാഭകരമല്ല ഇപ്പോള്‍ , ഇതു ലഭാകരമാകുന്ന സമയത്ത് തങ്ങള്‍ ഈ സേവനം വീണ്ടും ആരംഭിക്കും എന്ന് ഫ്ലിപ്കാര്‍ട്ട് പറഞ്ഞു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക