ഫെയ്സ്ബുക്ക് വ്യാജന്‍മാരെ തിരിച്ചറിയാന്‍ വെരിഫൈഡ് പേജും, വെരിഫൈഡ് പ്രൊഫൈലുമായി ഫെയ്സ്ബുക്ക്

Posted on May, 29 2013,ByTechLokam Editor

വളരെ പ്രശസ്തരായ വ്യക്തികളുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പേജും പ്രൊഫൈലും ഉണ്ടാക്കുന്നത് ഫെയ്സ്ബുക്കിന് എന്നും ഒരു തലവേദനയായിരുന്നു. അതിന് ഒരു അന്ത്യം കുറിച്ചുകൊണ്ട് ഫെയ്സ്ബുക്ക് ഒരു പുതിയ മാറ്റവുമായി വന്നിരിക്കുന്നു. വളരെ പ്രശസ്തരായ വ്യക്തികളുടെയും, പ്രശസ്തമായ ബിസിനസ്‌ സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ ഫെയ്സ്ബുക്ക് പേജും പ്രൊഫൈലും തിരിച്ചറിയാന്‍ ഈ പുതിയ മാറ്റം വഴി കഴിയും.

വെരിഫൈ ചെയ്ത യദാര്‍ത്ഥ ഫെയ്സ്ബുക്ക് പജിന്റെയും പ്രൊഫൈലിന്റെയും പേരിനു അടുത്ത് വലതു വശത്തായി നീല വൃത്തത്തില്‍ ഒരു ശരിയടയാളം കാണാം. ഈ അടയാളം ടൈം ലൈനിലും, സെര്‍ച്ച്‌ ഫലത്തിലും തുടങ്ങി ഫെയ്സ്ബുക്കില്‍ എവിടെയെല്ലാം വെരിഫൈഡ് പേജിന്റെയോ പ്രൊഫൈലിന്റെയോ പേരു കാണിക്കുന്നോ അവിടെയെല്ലാം കാണിക്കും. വരും ദിവസങ്ങളില്‍ ഫെയ്സ്ബുക്ക് വെരിഫൈ ചെയ്ത എല്ലാ പ്രശസ്തരായ വ്യക്തികളുടെയും, പ്രശസ്തമായ ബിസിനസ്‌ സ്ഥാപനങ്ങളുടെയും പജിലും, പ്രൊഫൈലിലും ഈ മാറ്റം കാണാം.

സച്ചിന്റെ വെരിഫൈഡ് ചെയ്ത ഫെയ്സ്ബുക്ക് പേജിന്റെ സ്ക്രീന്‍ഷോട്ട് താഴെ കൊടുത്തിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് പേരിനു അടുത്ത് വലത്തുവശത്തായി വെരിഫൈഡ് ശരിയടയാളം കാണാം.

Facebook launched verified pages and profiles

സെര്‍ച്ച്‌ ഫലത്തില്‍ വെരിഫൈഡ് പേജ് എങ്ങിനെ തിരിച്ചറിയാം എന്ന്‍ മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ട് കാണുക. അതില്‍ സച്ചിന്റെ പേരാണ് സെര്‍ച്ച്‌ ചെയ്തത്, സെര്‍ച്ച്‌ ഫലം നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം ഒരു ഫലത്തിന് നേരെ മാത്രമേ വെരിഫൈഡ് ശരിയടയാളം ഉള്ളൂ.

Facebook verified page name in search result

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക