സാംസങ് ഗാലക്സി മെഗാ സ്മാര്‍ട്ട്‌ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

Posted on May, 28 2013,ByTechLokam Editor

Samsung Galaxy Mega 5.8 and Galaxy Mega 6.3 launched in India

സാംസങ് അവരുടെ വലിയ സ്ക്രീന്‍ ഉള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണായ ഗാലക്സി മെഗാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. 5.8 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഗാലക്സി മെഗാ 5.8 , 6.3 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഗാലക്സി മെഗാ 6.3 എന്നീ രണ്ട് പതിപ്പുകളാണ് ഫോണിനുള്ളത്. ഇതില്‍ ഗാലക്സി മെഗാ 5.8ന്റെ വില 25,100 രൂപയും, ഗാലക്സി മെഗാ 6.3ന്റെ വില 31,490 രൂപയും ആണ്.

1.7 Ghz ഡ്യുയല്‍ കോര്‍ പ്രൊസസ്സറാണ് സാംസങ് ഗാസക്സി മെഗാ 6.3യ്ക്ക് ഉള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഇതിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റം. 8 മെഗാപിക്സല്‍ പിന്‍ ക്യാമറയും 1.9 മെഗാപിക്സല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്. കണക്ട്റ്റിവിറ്റിക്കായി എന്‍ എഫ് സി, വൈഫൈ, ബ്ലുടൂത്ത്, ത്രിജി തുടങ്ങിയവയാണ് ഫോണിലുള്ളത്. 16 ജിബിയാണ് ഇന്‍ബില്‍റ്റ് മെമ്മറി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 64 ജിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. 1.5 ജിബിയാണ് റാം. 3200mAh ബാറ്ററി ഈ ഫോണിന് കരുത്തേകുന്നു.

ഗാലക്സി മെഗാ 5.8ല്‍ 1.4Ghz ഡ്യുയല്‍ കോര്‍ പ്രോസസ്സര്‍ ആണ്. സ്ക്രീന്‍ വലുപ്പം 5.8 ആണ്. ഗാലക്സി മെഗാ 5.8 ഒരു ഡ്യൂയല്‍ സിം ഫോണ്‍ ആണ്. 8 മെഗാപിക്സല്‍ പിന്‍ ക്യാമറയും 1.9 മെഗാപിക്സല്‍ മുന്‍ക്യാമറയും ഗാലക്സി മെഗാ 5.8ല്‍ ഉണ്ട്. കണക്ട്റ്റിവിറ്റിക്കായി എന്‍ എഫ് സി, വൈഫൈ, ബ്ലുടൂത്ത്, ത്രിജി തുടങ്ങിയവയാണ് ഫോണിലുള്ളത്. ഇന്‍ബില്‍റ്റ് മെമ്മറി 8 ജിബിയാണ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 64 ജിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. 2600mAh ബാറ്ററി ഈ ഫോണിന് കരുത്തേകുന്നു. 1.5 ജിബിയാണ് റാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക