ഉബണ്ടു 13.10ഇല്‍ ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസറിന് പകരം ക്രോമിയം വെബ്ബ് ബ്രൌസര്‍

Posted on May, 27 2013,ByTechLokam Editor

Ubuntu 13.10 may ditch Firefox for Chromium

ജനപ്രിയ ലിനക്സ്‌ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബണ്ടുവിന്റെ അടുത്ത പതിപ്പായ ഉബണ്ടു 13.10ഇല്‍ ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസറിന് പകരം ഡിഫാള്‍ട്ട് വെബ്ബ് ബ്രൌസറായി ക്രോമിയം ഉപയോഗിക്കാന്‍ ഉബണ്ടുവിന്റെ നിര്‍മ്മാതാക്കളായ കാനോണിക്കല്‍ തീരുമാനിച്ചിരിക്കുന്നു. തുടക്കം മുതല്‍ അവസാനം ഇറങ്ങിയ ഉബണ്ടു പതിപ്പില്‍ വരെ ഡിഫാള്‍ട്ട് വെബ്ബ് ബ്രൌസര്‍ മോസില്ല ഫയര്‍ഫോക്സ് ആയിരുന്നു. കാനോണിക്കലിന്റെ ഈയൊരു തീരുമാനം ഫയര്‍ഫോക്സിനു വലിയൊരു അടിയായിരിക്കുകയാണ്.

ഗൂഗിള്‍ ക്രോം വെബ്ബ് ബ്രൌസറിന് ആധാരമായ ഓപ്പണ്‍‌സോഴ്സ് വെബ്ബ് ബ്രൌസര്‍ ആണ് ക്രോമിയം. പ്രവര്‍ത്തന മികവ്, വേഗത, ലാളിത്യം എന്നീ കാര്യങ്ങളില്‍ ക്രോമിയം ഫയര്‍ഫോക്സിനെ മറികടക്കും. ലോക ബ്രൌസര്‍ വിപണി വിഹിതത്തില്‍ ഫയര്‍ഫോക്സ് ഇപ്പോള്‍ മൂന്നാമതാണ്. ഈ കാരണങ്ങളൊക്കെയാണ് കാനോണിക്കലിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ക്രോമിനെ പോലെയുള്ള പ്രവര്‍ത്തന മികവ് ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള കഠിന പരിശ്രമത്തിലാണ് മോസില്ല ടീം. അങ്ങനെ നഷ്ടപെട്ട സ്ഥാനം ഉബണ്ടുവിന്റെ അടുത്ത പതിപ്പിലെങ്കിലും അവര്‍ക്ക് തിരിച്ചെടുക്കാന്‍ കഴിയുമോ എന്ന്‍ നമുക്ക് കാത്തിരുന്ന് കാണാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക