റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പ്രീപെയ്ഡ്‌ മൊബൈല്‍ കാള്‍ നിരക്ക് 33 ശതമാനം ഉയര്‍ത്തി

Posted on May, 27 2013,ByTechLokam Editor

Reliance communications raises pre-paid mobile call rates by 33 percent

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ജി.എസ്സ്.എം, സി.ഡി.എം.എ പ്രീപെയ്ഡ്‌ ഉപഭോക്താക്കളുടെ മൊബൈലില്‍ നിന്നും മൊബൈലിലേക്കുള്ള സാധാരണ കാള്‍ നിരക്ക് 33 ശതമാനം ഉയര്‍ത്തി. ഇപ്പോഴുള്ള സാധാരണ നിരക്കായ 1.5 പൈസ/സെക്കന്റില്‍ നിന്നും 2 പൈസ/സെക്കന്റ്‌ ആക്കിയിരിക്കുന്നു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വെബ്സൈറ്റില്‍ കൊടുത്തത് പ്രകാരം മൊബൈലില്‍ നിന്നും മൊബൈലിലേക്കുള്ള വിളികള്‍ക്കാണ് ഈ പുതിയ നിരക്ക്. 2 ജി സ്പെക്ട്രം അഴിമതി കാരണം സുപ്രീം കോടതി പല സേവന സേവനദാതാക്കളുടെയും 2 ജി ലൈസന്‍സ് 2012 ഫെബ്രുവരി 2ന് റദ്ധാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പലരും കാള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.

എയര്‍ടെല്‍ കഴിഞ്ഞ വര്‍ഷം തന്നെ ഈ കാള്‍ നിരക്ക് 2 പൈസ/സെക്കന്റ്‌ ആക്കിയിരിക്കുന്നു. മറ്റു സേവനദാതാക്കളായ വോഡാഫോണ്‍ , ടാറ്റാ ടെലീ സര്‍വീസ്, ഐഡിയ സെല്ലുലാര്‍ എല്ലാം തന്നെ പടിപടിയായി കാള്‍ നിരക്ക് 2 പൈസ/സെക്കന്റ്‌ എന്നതിലേക്ക് എത്തിച്ചിരുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക