10ആമത് പിറന്നാള്‍ ആഘോഷിച്ച് വേര്‍ഡ്പ്രസ്സ് സി.എം.എസ്സ്

Wordpress 10th anniversay
വേര്‍ഡ്പ്രസ്സ് എന്ന കണ്‍ണ്ടെന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ഇറങ്ങിയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. മാറ്റ് മുള്ലെന്‍വെഗ്, മൈക്ക് ലിറ്റില്‍ എന്നിവര്‍ ചേര്‍ന്ന് 10 വര്‍ഷം മുന്‍പാണ്‌ വേര്‍ഡ്പ്രസ്സ് നിര്‍മ്മിച്ചത്. മാറ്റിന് അന്ന് 19 വയസായിരുന്നു. ഇതൊരു ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്‌വെയറാണ്. പി.എച്ച്.പി (PHP) വെബ്‌ സ്ക്രിപ്പ്റ്റിംഗ് ലാംഗ്വേജും, മൈഎസ്ക്യുഎല്‍ (MySQL) ഡാറ്റാബേസും ഉപയോഗിച്ചാണ്‌ വേര്‍ഡ്പ്രസ്സ് നിര്‍മ്മിച്ചിരിക്കുന്നത്.

ആദ്യം ഇതൊരു ബ്ലോഗിങ്ങ് ടൂള്‍ എന്ന പേരിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. പക്ഷെ ഇപ്പോള്‍ വേര്‍ഡ്പ്രസ്സ് എല്ലാം തികഞ്ഞ ഒരു സി.എം.എസ്സ് ആണ്. ഒരു ബ്ലോഗിങ്ങ് ടൂള്‍ എന്നതിലുപരി ഇന്ന് ഇ-കോമ്മെര്‍സ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, പേര്‍സണല്‍ വെബ്സൈറ്റ് തുടങ്ങിയ എല്ലാ തരത്തില്ലുള്ള വെബ്സൈറ്റ് നിര്‍മ്മിക്കാനും വേര്‍ഡ്പ്രസ്സ് ഉപയോഗിക്കുന്നു. ലോകത്തിലെ 660 ലക്ഷത്തില്‍ കൂടുതല്‍ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് വേര്‍ഡ്പ്രസ്സ് ഉപയോഗിച്ചാണ്‌. ലോകത്താകെയുള്ള വെബ്സൈറ്റ്കളുടെ 18% വരും ഇത്. പുതിയതായി വരുന്ന 20% വെബ്സൈറ്റുകളും വേര്‍ഡ്പ്രസ്സില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗിക്കാനും, ഡെവലപ്പ് ചെയ്യാനുമുള്ള എളുപ്പം കാരണം അതിക ആളുകളും ഒരു വെബ്സൈറ്റ് നിര്‍മ്മിക്കാന്‍ വേര്‍ഡ്പ്രസ്സിനെയാണ് ആശ്രയിക്കുന്നത്.

ടെക് ലോകം എന്ന ഈ വെബ്സൈറ്റ് നിര്‍മ്മിച്ചതും വേര്‍ഡ്പ്രസ്സ് ഉപയോഗിച്ചാണ്‌.