നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏതൊക്കെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നു എന്നും എത്ര നേരം അവയില്‍ ചിലവഴിച്ചു എന്നും സര്‍ക്കാര്‍ നിരീക്ഷണത്തില്‍

Govt wants to keep a tab on Net users

ഇന്റര്‍നെറ്റിലെ നമ്മുടെ സ്വകാര്യതക്ക് വിലങ്ങുതടിയായി ഇന്ത്യന്‍ സരക്കരിന്റെ പുതിയ നിയമം വരുന്നു. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇതെല്ലാം വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചു എത്ര നേരം അവയില്‍ ചിലവഴിച്ചു എന്നതിന്റെ രേഖകള്‍ ഇന്റര്‍നെറ്റ്‌ സര്‍വ്വീസ് പ്രൊവൈഡര്‍മാരോട് ശേഖരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ മൊബൈല്‍ കമ്പനികള്‍ വോയിസ് കോള്‍ ഡാറ്റാ റിക്കോര്‍ഡുകല്‍ സൂക്ഷിക്കുന്നുണ്ട്.

ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍ ഡീറ്റൈല്‍ റക്കോര്‍ഡ് സിസ്റ്റമാണ് ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കാന്‍ ഉപയോഗ്ക്കുന്നത്. ഇങ്ങനെ എല്ലാ പൌരന്‍മാരുടെയും ഇന്‍റെര്‍നെറ്റ് ഉപയോഗ ചരിത്രം രേഖപ്പെടുത്തിവെയ്ക്കുമ്പോള്‍ ശക്തമായ സുരക്ഷാ കവചങ്ങള്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സംഭവങ്ങളുണ്ടായേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയിക്കപ്പെടുന്ന ആളുകളുടെ ഇന്‍റെര്‍നെറ്റ് വിവരങ്ങള്‍ ലഭ്യമാണ്.

ഇങ്ങനെ ശേഖരിച്ചു വെക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചു ടെലികോം കമ്പനികള്‍ക്ക് ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നുകയറാം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് രാഷ്ട്രീയ ശത്രുത തീര്‍ക്കാന്‍ ഇങ്ങനെയുള്ള വിവരങ്ങള്‍ ഉപയോഗിക്കാം.

സെക്സ് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും, പൈറേറ്റഡ് സിനിമകള്‍ , പാട്ടുകള്‍ എന്നിവ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്കും സര്‍ക്കാരിന്റെ ഈയൊരു നീക്കം വിനയാകുമെന്നതില്‍ യാതൊരു സംശയവും ഇല്ല.