സാംസങ് ഗാലക്സി സ്റ്റാര്‍ – ഗാലക്സി നിരയിലെ വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുമായി സാംസങ്

Posted on May, 25 2013,ByTechLokam Editor

Samsung Star at Rs 5240 to take on Nokia Asha

നോക്കിയ ആശ ഫോണുകള്‍ക്കും, മൈക്രോമാക്സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ തദ്ദേശീയ കമ്പനികളുടെ വിലകുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഗാലക്സി നിരയിലെ വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നു. ഗാലക്സി സ്റ്റാര്‍ എന്ന പേരുള്ള ഫോണിന്‍റെ വില 5240 രൂപയാണ്.

ഏറ്റവും കുറഞ്ഞവിലയ്ക്ക് നല്ല ഗുണമേന്മയും, പ്രവര്‍ത്തന മികവും, നല്ല രൂപഭംഗിയും ഈ ഫോണ്‍ വാഗ്ദാനംചെയ്യുന്നു. ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട് ഫോണുകളിലേക്ക് കൂടുതല്‍ പേരെ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യയിലെ സാംസങ് മൊബൈല്‍ തലവന്‍ വിനീത് തെനിജ വ്യക്തമാക്കി.

5890 രൂപ വിലയുള്ള ഗാലക്സി y ആയിരുന്നു ഇതുവരെ ഗാലക്സി നിരയില്‍ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ . ഗാലക്സി സ്റ്റാര്‍ ഇരട്ട സിംകാര്‍ഡ് ഫോണാണ്. A5 1GHz പ്രോസസ്സറാണ് ഫോണിലുള്ളത്. മൂന്ന് ഇഞ്ച് ടെച്ച് സ്ക്രീനോടുകൂടിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് മെഗാപിക്സല്‍ ക്യാമറയും 512 എംബി റാമും ഫോണിലുണ്ട്. മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം. 4ജിബിയാണ് ഓണ്‍ബോര്‍ഡ് മെമ്മറി.

ഈ ഫോണ്‍കൂടെ വിപണിയിലെത്തുന്നതോടെ 5000 രൂപയ്ക്കും 41500 രൂപയ്ക്കും ഇടയില്‍ വിലയുള്ള 15 സ്മാര്‍ട് ഫോണുകളാണ് സാംസങിന് സ്വന്തമായി വിപണിയിലുണ്ടാവുക. മൈക്രോമാക്സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ വിലകുറഞ്ഞ ഫോണുകളുടെ തള്ളികയറ്റം വഴി നഷ്ടപെട്ട വിലകുറഞ്ഞ ഫോണുകളുടെ വിപണി ആധിപത്യം അരക്കിട്ടുറപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം ആണു ഇങ്ങനെയൊരു ഫോണ്‍ ഇറക്കാന്‍ സാംസങിനെ പ്രേരിപ്പിച്ചത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക