ബ്ലാക്ക്‌ബെറി Z10, ബ്ലാക്ക്‌ബെറി കേര്‍വ് 9220 ഫോണുകള്‍ ഇനി മാസ തവണയില്‍ വാങ്ങാം

Posted on May, 24 2013,ByTechLokam Editor

BlackBerry Z10 now available on EMI in India

ആപ്പിളിന്റെയും സാംസങിന്റെയും പാത പിന്‍തുടര്‍ന്ന്‍ ബ്ലാക്ബറിയും ഇന്ത്യയില്‍ ഇ.എം.ഐ. സ്ക്രീം പ്രഖ്യാപിച്ചു. ബ്ലാക്ക്‌ബെറി Z10, ബ്ലാക്ക്‌ബെറി കേര്‍വ് 9220 എന്നീ ഫോണുകള്‍ക്കാണ് കമ്പനി ഇപ്പോള്‍ ഇഎംഐ സ്കീം നല്‍കാന്‍പോകുന്നത്. സീറോ ഡൌണ്‍ പെയ്മെന്റ്, സീറോ പേര്‍സന്റ്റ് പ്രോസസ്സിംഗ് ഫീ. പലിശ ഇല്ലാത്ത മാസ തവണകളായി ഫോണ്‍ വാങ്ങാം. പുതിയ സ്ക്രീം അനുസരിച്ച് Z10 വാങ്ങാനായി ഒന്‍പത് തവണകളായി 4,799 രൂപയാണ് അടയ്ക്കേണ്ടത്. ബ്ലാക് ബറി കേവ് വാങ്ങാനായി 799 രൂപ മാസതവണയില്‍ 12 മാസമാണ് അടയ്ക്കേണ്ടത്.

ആക്സിസ്, എച്ഡിഎഫ്സി, സിറ്റി, എച്എസ്ബിസി, ഐസിഐസി, കോട്ടക്, എസ്ബിഐ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് എന്നീ ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കാണ് ഇപ്പോള്‍ മാസ തവണകളായി പണമടച്ച് ഫോണ്‍ സ്വന്തമാക്കാന്‍ കഴിയുക. ഓണ്‍ലൈന്‍ വഴി ഈ ഫോണ്‍ വാങ്ങുവാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക ഫ്ലിപ്പ്കാര്‍ട്ട് , ഇന്‍ഫിബീം

പഴയ ആപ്പിള്‍ ഫോണ്‍ നല്‍കിയാല്‍ ഐഫോണ്‍ 5 വാങ്ങുന്നതിന് 7,777 രൂപയുടെ കാഷ്ബാക്ക് ഓഫര്‍ കഴിഞ്ഞ ആഴ്ച്ചയാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്. ബാക്കി തുക മാസ തവണകളായി നല്‍കിയാല്‍ മതിയെന്നും ആപ്പിള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ ബ്ലാക്ബറിയും ഇഎംഐ സ്ക്രീം പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങും തങ്ങളുടെ പുതിയ സ്മാര്‍ട് ഫോണായ ഗാലക്സി എസ്4 വാങ്ങുന്നതിന് സമാനമായ കാഷ് ബാക് ഓഫറുകളും തവണ വ്യവസ്ഥയും ഏര്‍പ്പെടുത്തിയിരുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക