സാംസങ്ങ് ഗാലക്സി S4 – ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെട്ട ആന്‍ഡ്രോയ്ഡ്‌ ഫോണ്‍

Posted on May, 24 2013,ByTechLokam Editor

Samsung Galaxy S4 becomes the fastest selling Andriod phone

ഈ വര്‍ഷം ഏപ്രില്‍ 27ന് ആണ് സാംസങ്ങ് ഗാലക്സി S4 ലോകമൊട്ടാകെ വിലപ്പനക്ക് എത്തിയത്. ഇറങ്ങി ഒരു മാസം കഴിയുന്നതിന് മുന്‍പ് തന്നെ സാംസങ്ങ് ഗാലക്സി S4ന്റെ വിലപ്പന 10 ദശലക്ഷം കടന്നു എന്ന് സാംസങ്ങ് പ്രഖ്യാപിച്ചിരിക്കുന്നു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആന്‍ഡ്രോയ്ഡ്‌ ഫോണാണ് സാംസങ്ങ് ഗാലക്സി S4. അങ്ങനെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെട്ട ആന്‍ഡ്രോയ്ഡ്‌ ഫോണ്‍ എന്ന നേട്ടം ഈ ഫോണ്‍ കൈവരിച്ചിരിക്കുന്നു.

ഇന്നലെ നടന്ന ഒരു ഒഫീഷ്യല്‍ പത്ര സമ്മേളനത്തിലാണ് സാംസങ്ങ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്. ഗാലക്സി s4ന്റെ വില്‍പ്പന അതിന്റെ മുന്‍ഗാമികളെക്കാള്‍ റെക്കോര്‍ഡ്‌ വേഗത്തില്‍ ആണു നടന്നത് എന്ന് സാംസങ്ങ് പറഞ്ഞു. ഗാലക്സി S3 10 ദശലക്ഷം വില്‍പ്പന നേടാന്‍ 50 ദിവസവും, ഗാലക്സി S II അഞ്ചു മാസവും, ഗാലക്സി S ഏഴ് മാസവും എടുത്തു. ഒരു സെക്കന്റില്‍ 4 ഗാലക്സി S4 ഫോണുകളുടെ വിലപ്പന നടക്കുന്നു എന്നാണ് അനുമാനം.

ഈ വര്‍ഷം തന്നെ ഗാലക്സി S4ന്റെ ചുവപ്പ്, നീല, പര്‍പ്പിള്‍ , ബ്രൌണ്‍ എന്നീ നാല് നിറങ്ങളിലുള്ള പതിപ്പുകള്‍ പുറത്തിറക്കും എന്ന് സാംസങ്ങ് പ്രഖ്യാപിച്ചിട്ടുണ്ട്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക