ലാവ ഐറിസ് 458q – വില കുറഞ്ഞ കോര്‍ഡ് കോര്‍ പ്രോസസ്സര്‍ സ്മാര്‍ട്ട്‌ ഫോണുമായി ലാവ

Posted on May, 22 2013,ByTechLokam Editor

Lava launches quad core smartphone Iris 458q for Rs 8999

8999 രൂപ വിലയുള്ള പുതിയ കോര്‍ഡ് കോര്‍ പ്രോസസ്സര്‍ സ്മാര്‍ട് ഫോണ്‍ , ഐറിസ് 458q ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ വിപണിയിലിറക്കിയിരിക്കുന്നു. നിലവില്‍ കോര്‍ഡ് കോര്‍ പ്രൊസസ്സറുള്ള ഏറ്റവും വിലകുറഞ്ഞ ഫോണാണ് ഐറിസ് 458q. പ്രമുഖ ഓണ്‍ലൈന്‍, ചെറുകിട സ്റ്റോറുകളിലും ഇപ്പോള്‍ ഫോണ്‍ ലഭ്യമാണ്. 1.2 GHz കോര്‍ഡ് കോര്‍ പ്രൊസസ്സറാണ് ഫോണിലുള്ളത്. 512 എംബി റാം ആണ് ഫോണിലുള്ളത് ഇതിന്‍റെ പ്രവര്‍ത്തനം എത്രത്തോളം കാര്യക്ഷമമാവും എന്നത് ഉപയോഗിച്ച്തന്നെ അറിയേണ്ടതാണ്.

4ജിബി ഇന്‍റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്നതാണ്. കണക്ട്റ്റിവിറ്റിക്കായി 3ജി, വൈഫൈ, ബ്ലൂടൂത്ത് 3.0 എന്നിവയാണ് ഐറിസ് 458q ല്‍ ഒരുക്കിയിട്ടുണ്ട്. 2,000 mAh ബാറ്ററിയാണ് ഈ സ്മാര്‍ട് ഫോണിലുള്ളത്. 480x 854 പിക്സലോട് കൂടിയ 4.5 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനാണ് ഓപ്പറേറ്റിങ് സിസ്റ്റം. എല്‍ഇഡി ഫ്ലാഷുള്ള 8 മെഗാപിക്സല്‍ പിന്‍ ക്യാമറയും വി.ജി.എ മുന്‍ ക്യാമറയും ഫോണിലുണ്ട്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക