50 ബില്യണ്‍ ഡൌണ്‍ലോഡുകളുമായി ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ മുന്നേറുന്നു

Posted on May, 18 2013,ByTechLokam Editor

Apple’s App Store hits 50 billion downloads

ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ വഴി നടന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡുകളുടെ എണ്ണം 50 ബില്യണ്‍ എന്ന ലക്ഷ്യം മറികടന്നിരിക്കുന്നു. ഇന്നലെയാണ് ഇതിനെകുറിച്ചുള്ള പ്രഖ്യാപനം ആപ്പിള്‍ നടത്തിയത്. ഒരു മിനിറ്റില്‍ നടക്കുന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡുകളുടെ എണ്ണം 800 ആണ്. ഒരു മാസം ഇതു 2 ബില്യണിനു മുകളിലാണ്.

അമേരിക്കയിലെ ഓഹിയോയില്‍ നിന്നുള്ള Brandon Ashmore എന്നയാള്‍ Say the Same Thing എന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തതോടെയാണ് 50 ബില്യണ്‍ എന്ന എണ്ണം തികഞ്ഞത്. ഇയാള്‍ക്ക് അപ്പിള്‍ മുന്‍പ് പ്രഖ്യാപിച്ച പ്രകാരം ഡൌണ്‍ലോഡുകളുടെ എണ്ണം 50 ബില്യണ്‍ എന്ന നാഴികക്കല്ല് തികക്കുന്ന ആള്‍ക്കുള്ള 10,000 ഡോളരറിന്റെ ആപ്പ് സ്റ്റോര്‍ ഗിഫ്റ്റ് കാര്‍ഡ്‌ ലഭിക്കുകയും ചെയ്തു.

48 ബില്യണ്‍ ഡൌണ്‍ലോഡുകളുമായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തൊട്ടുപിറകെയുണ്ട്. വര്‍ഷംതോറും തോറും നടക്കാറുള്ള ഗൂഗിളിന്റെ ഡെവലപ്പര്‍ കോണ്‍ഫെറന്‍സ് ആയ ഗൂഗിള്‍ ഐ/ഒ (Google I/O) യുടെ ഈ വര്‍ഷത്തെ പതിപ്പിലാണ്‌ ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. 2008 ജൂലൈയിലാണ് ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് 500 അപ്ലിക്കേഷനുകള്‍ ആയിരുന്നു ആപ്പ് സ്റ്റോറില്‍ ഉണ്ടായിരുന്നത്. എന്ന് ആപ്പ് സ്റ്റോറിലെ അപ്ലിക്കേഷനുകളുടെ എണ്ണം 850,000 എത്തി നില്‍ക്കുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക