ആന്‍ഗ്രി ബേര്‍ഡ്സിന്റെ 3D സിനിമ ജൂലൈ 2016ന് തീയെറ്ററുകളില്‍ എത്തും

Angry Birds 3D movie to hit theatres in July 2016

ജനപ്രിയ വീഡിയോ ഗെയിം ആയ ആന്‍ഗ്രി ബേര്‍ഡ്സിന്റെ 3D സിനിമ ജൂലൈ 2016ന് തീയെറ്ററുകളില്‍ എത്തും. ഈ സിനിമയുടെ നിര്‍മ്മാണം, സംവിധാനം, സാമ്പത്തിക സഹായം എല്ലാം നിര്‍വ്വഹിക്കുന്നത് ആന്‍ഗ്രി ബേര്‍ഡ്സിന്റെ നിര്‍മ്മാതാക്കളായ റോവിയോ എന്റര്‍ടെയിന്‍മെന്റ്സ് ആണ്. ഈ സിനിമയുടെ വിതരണാവകാശം നേടിയിരിക്കുന്നത് സോണി പിക്ച്ചേര്‍സ് ആണു. സിനിമ 2016 ജൂലൈ 1ന് സോണി തീയെറ്ററുകളില്‍ എത്തിക്കും. അയേണ്‍ മാന്‍ നിര്‍മ്മാതാവ് ഡേവിഡ്‌ മൈസെല്‍ സഹ നിര്‍മ്മാതാവായി ഉണ്ടാകും.

ലോകത്തിലെ പല പ്രധാനപെട്ട സിനിമ നിര്‍മ്മാണ സ്റ്റുഡിയോകളും ഈ സിനിമയുടെ വിതരണ അവകാശത്തിനു വേണ്ടി മത്സരിച്ചിരുന്നു. പക്ഷെ സോണി പിക്ച്ചേര്‍സിനെയാണ് റോവിയോ തിരഞ്ഞെടുത്തത്. ആന്‍ഗ്രി ബേര്‍ഡ് ഗെയിമിന്റെ ജനപ്രീതികൊണ്ടാണ് സ്റ്റുഡിയോകള്‍ ഇതിനു പിറകെ കൂടിയത്. എന്തായാലും ഈ സിനിമ സോണി പിക്ച്ചേര്‍സിന്റെ സിനിമ ചരിത്രത്തിലെ ഒരു നാഴികകല്ലാകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.