ഹാങ്ങ്‌ഔട്ട്‌ – പുതിയ രൂപത്തില്‍ ഗൂഗിളിന്റെ മെസ്സേജിംഗ് സേവനം

Posted on May, 17 2013,ByTechLokam Editor

Google announces unified messaging service Hangouts, launches iOS, Android and Chrome apps

പ്രതീക്ഷിച്ചപോലെ പുതിയ രൂപത്തില്‍ ഗൂഗിളിന്റെ മെസ്സേജിംഗ് സേവനം പ്രഖ്യാപിച്ചിരിക്കുന്നു. ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ പ്ലസ്‌ ഹാങ്ങ്‌ഔട്ട്‌, ഗൂഗിള്‍ പ്ലസ്‌ ഗൂഗിള്‍ ടോക്ക് എന്നീ മെസ്സേജിംഗ് സേവനങ്ങള്‍ ഏകോപിപ്പിച്ചു ഹാങ്ങ്‌ഔട്ട്‌ എന്ന പേരില്‍ ഒരൊറ്റ പ്ലാട്ഫോര്‍മിലേക്ക് മാറ്റിയിരിക്കുന്നു. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനത്തിന്റെ പ്രഖ്യാപനം ഉണ്ടായത്.

ഐ.ഒ.എസ്സ് (iOS), ആന്‍ഡ്രോയ്ഡ്‌, ക്രോം എന്നീ പ്ലാട്ഫോര്‍മില്‍ ഹാങ്ങ്‌ഔട്ട്‌ അപ്ലിക്കേഷന്‍ ലഭ്യമാണ്. ചാറ്റ് ചെയ്യുന്നതിന് പുറമേ ഹാങ്ങ്‌ഔട്ട്‌ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താകള്‍ക്ക് ടെക്സ്റ്റ്‌, ചിത്രങ്ങള്‍, ലൈവ് വീഡിയോ എന്നിവ പങ്കുവെക്കാം. മറ്റെല്ലാ ഗൂഗിള്‍ സേവനങ്ങളെയും പോലെ ഈ സേവനം ഉപയോഗിക്കാനും ഒരു ഗൂഗിള്‍ അക്കൗണ്ട്‌ വേണം.

ഗൂഗിള്‍ പ്ലസ്‌ സേവനത്തില്‍ ഉള്ള ഹാങ്ങ്‌ഔട്ട്‌ സേവനം പോലെ തന്നെയാണ് ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൈ കൊണ്ട് വരച്ച പുതിയ 850 ഇമോട്ടികോണ്‍സ് ഈ അപ്ലിക്കേഷനില്‍ ഗൂഗിള്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. അറിയിപ്പുകള്‍ എങ്ങനെ ലഭിക്കണമെന്ന് നമ്മുക്ക് ഈ അപ്ലിക്കേഷനില്‍ ക്രിമീകരിക്കാം. നിങ്ങള്‍ക്ക് ആരൊക്കെ ചാറ്റ് റിക്വസ്റ്റ് അയക്കാം, നിങ്ങളുമായി നേരിട്ട് ആര്‍കൊക്കെ ഹാങ്ങ്‌ഔട്ട്‌ തുടങ്ങാം, ചാറ്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്തവരെ ബ്ലോക്ക്‌ ചെയ്യുക ഇവയൊക്കെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമുക്ക് ക്രിമീകരിക്കാം. മള്‍ടിപ്പിള്‍ അക്കൗണ്ട്‌ ഈ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യും. ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടില്‍ ഒരേസമയം ലോഗിന്‍ ചെയ്ത് രണ്ട് അക്കൗണ്ടിലെയും ആളുകളുമായി ഒരേ സമയം ചാറ്റ് ചെയ്യാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക