മുഖം മിനുക്കി പുതിയ സവിശേഷതകളുമായി ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പ്

Posted on May, 16 2013,ByTechLokam Editor

രൂപകല്‍പ്പനയില്‍ കാതലായ പല മാറ്റങ്ങള്‍ വരുത്തിയും, ഉപകാരപ്രദമായ പുതിയ പല സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തും മനോഹരമാക്കിയ ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ അവതരിച്ചിരിപ്പിക്കുന്നു. ഗൂഗിളിന്റെ ഡെവലപ്പര്‍ കോണ്‍ഫെറന്‍സ് ആയ ഗൂഗിള്‍ ഐ/ഒ (Google I/O) യുടെ ഈ വര്‍ഷത്തെ പതിപ്പിലാണ്‌ ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. ഗൂഗിള്‍ മാപ്പിന്റെ ഈ പുതിയ പതിപ്പ് എല്ലാവര്‍ക്കും ഇപ്പോള്‍ ലഭ്യമല്ല. നിങ്ങള്‍ക്ക് ഈ പുതിയ ഗൂഗിള്‍ മാപ്പ് പരീക്ഷിച്ചു നോക്കാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ ഈ ലിങ്ക് സന്ദര്‍ശിച്ചു അതിനൊരു അപേക്ഷ നല്‍കാം.

പുതിയ രൂപകല്‍പ്പനയില്‍ ഗൂഗിലെ ഇടത് വശത്തുള്ള സൈഡ് ബാര്‍ ഒഴിവാക്കിയിരിക്കുന്നു. സെര്‍ച്ച്‌ ബോക്സിനെ ഫ്ലോട്ടിംഗ് വിഡ്ജെറ്റ് ആയി മാറ്റിയിരിക്കുന്നു. സ്ക്രീനിന്റെ ഇടതുവശത്ത് മുകളിലെ മൂലയിലാണ് ഇതിന്‍റെ സ്ഥാനം. അടിവശത്ത് ചെറിയ തംബ്നെയിലോട് കൂടിയ ഫുള്‍ സ്ക്രീന്‍ വ്യൂ ആണുള്ളത്. ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവസാനം സെര്‍ച്ച്‌ ചെയ്ത മൂന്ന് ഫലങ്ങള്‍ കാണിക്കും.

Google map new search box

സെര്‍ച്ച്‌ ഫലത്തില്‍ ഉപഭോക്താവിന്‍റെ താല്‍പര്യത്തിനു പ്രാധാന്യം കൊടുതല്ല ഫലങ്ങള്‍ ആണു നല്‍കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു റെസ്റ്റോറെന്റ് എന്നു ആണ് സെര്‍ച്ച്‌ ചെയ്തത് എന്ന് കരുതുക, അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സെര്‍ച്ച്‌ ഫലത്തില്‍ , മുന്‍പ് ഗൂഗിള്‍ ലോക്കേഷന്‍ ഉപയോഗിച്ച് ചെക്ക്‌ ഇന്‍ ചെയ്തതോ, നിങ്ങളുടെ കൂട്ടുകാര്‍ റേറ്റ് ചെയ്തതോ ആയ ഫലങ്ങള്‍ക്കാണ് പ്രാധാന്യം ഉണ്ടാവുക. നമ്മള്‍ മാപ്പ് കൂടുതല്‍ ഉപ്യോഗിക്കുംതോറും നമ്മള്‍ക്ക് കൂടുതല്‍ ആവശ്യകരമാകുന്ന ഫലങ്ങള്‍ ആകും ഗൂഗിള്‍ നല്‍കുക.

Google Maps to get big, personal redesign

Google map new directions

New revamped google map

ആക്സിഡെന്റ്, ട്രാഫിക്ക് എന്നിവയെ കുറിച്ചുള്ള തല്‍സമയ അപ്ഡേറ്റ് ഈ പുതിയ മാപ്പില്‍ ഉണ്ടാകും. ഇതു ഡ്രൈവര്‍മാര്‍ക്ക് വളരെ സഹായകമാകും. ചുരുക്കിപ്പറഞ്ഞാല്‍ ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പ് ആളുകളെ കൂടുതല്‍ നേരം ഈ സേവനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

പുതിയ ഗൂഗിള്‍ മാപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക