ജിമെയില്‍ അറ്റാച്ച്മെന്റ് ആയി ഇനി പണം അയക്കാം – ഗൂഗിളിന്റെ പുതിയ സേവനം

Posted on May, 16 2013,ByTechLokam Editor

ഒരു ഇമെയില്‍ അയക്കുന്നപോലെ നിസാരമായി ഇനി പണം അയക്കാം. ആളുകള്‍ക്ക് പരസ്പരം ജിമെയില്‍ അറ്റാച്ച്മെന്റ് ആയി പണം കൈമാറാന്‍ ഗൂഗിലിന്റെ ഈ പുതിയ സേവനം സഹായകമാകും. ‘ ഗൂഗിള്‍ വാലെറ്റിന്റെ’ സേവനം ഗൂഗിള്‍ ജിമെയിലുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇതുപ്രകാരം ജിമെയിലിനുള്ളില്‍ നിന്നുതന്നെ വളരെ വേഗത്തില്‍ സുരക്ഷിതമായി മറ്റുള്ളവര്‍ക്ക് പണം അയക്കാം. അയക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് ജിമെയില്‍ അക്കൗണ്ട്‌ ഇല്ലെങ്കില്‍ കൂടെ ഈ സേവനം സാധ്യമാകും. ഗൂഗിള്‍ ഐ.ഒ 2013ഇല്‍ (Google I/O 2013) ആണ് ഇതെകുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ഗൂഗിള്‍ വാലെറ്റ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലോ, അല്ലെങ്കില്‍ ഗൂഗിള്‍ വാലെറ്റിലെ ബാലന്‍സ് ഉപയോഗിച്ചാണ് പണം അയക്കുന്നതെങ്കില്‍ ഈ സേവനം തികച്ചും സൗജന്യമായിരിക്കും. ഗൂഗിള്‍ വാലെറ്റുമായി ലിങ്ക് ചെയ്ത ഡെബിറ്റ് കാര്‍ഡ്‌ അല്ലെങ്കില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ആണു ഉപയോഗിക്കുന്നതെങ്കില്‍ ചെറിയ ഒരു കൂലി ഈടാക്കുന്നതാണ്.

Send money to friends with Gmail and Google Wallet

18 വയസ്സിനു മുകളിലുള്ള യു.എസ്സിലെ ജിമെയില്‍ ഉപഭോക്താകള്‍ക്ക് ആണ് ഈ സേവനം ആദ്യം ലഭ്യമാവുക. ഈ സേവനം ഉപയോഗിക്കുവാന്‍ ജിമെയില്‍ കമ്പോസ് വിന്‍ഡോയിലെ അറ്റാച്ച്മെന്റ് പേപ്പര്‍ക്ലിപ്പ് ഐക്കണിന് മുകളില്‍ മൗസ് വെക്കുക അപ്പോള്‍ വരുന്ന പോപ്‌-അപ്പ്‌ വിന്‍ഡോയില്‍ ഒരു ഡോളര്‍ ഐക്കണ്‍ കാണാം അതില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് അയകേണ്ട തുക എന്റര്‍ ചെയ്തിട്ട് സെന്‍റ് ബട്ടന്‍ അമര്‍ത്തുക. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ വഴി മാത്രമേ ഈ സെവന്‍ ഇപ്പോള്‍ ലഭ്യമുള്ളൂ.

ഈ സേവനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് വീഡിയോ കാണുക.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക