ഗൂഗിള്‍ നെക്സസ് 4 സ്മാര്‍ട്ട്‌ഫോണ്‍ 25990 രൂപക്ക് ഈ ആഴ്ച്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും

Posted on May, 15 2013,ByTechLokam Editor

Google Nexus 4 to launch in India

25990 രൂപക്ക് ഗൂഗിള്‍ നെക്സസ് 4 സ്മാര്‍ട്ട്‌ഫോണ്‍ ഈ ആഴ്ച്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഈ ഫോണിന്റെ 16 ജി.ബി. പതിപ്പ് ഇ-കൊമ്മേര്‍സ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ട് വഴി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. 8 ജി.ബി. പതിപ്പിന്റെ വില ഏകദേശം 20000 രൂപയായിരിക്കും. ഗൂഗിളിന്റെ ഒഫീഷ്യല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആയ നെക്സസ് 4 എല്‍ ജി ആണു ഗൂഗിളിനു വേണ്ടി നിര്‍മ്മിച്ചുനല്‍കുന്നത്. ഇന്ത്യയില്‍ ഇപ്പോളാണ് ഇറങ്ങുന്നതെങ്കിലും കഴിഞ്ഞ ഒക്ടോബര്‍ 2 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഈ ഫോണ്‍ ലഭ്യമാണ്.

1280 x 768 സ്ക്രീന്‍ റെസലൂഷനോട്‌ കൂടിയ 4.7 ഇഞ്ച്‌ ട്രൂ എച്ച്.ഡി ഐ.പി.എസ്സ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സ്നാപ് ഡ്രാഗണ്‍ s4 പ്രൊ 1.5 ‍GHz ക്വാഡ് കോര്‍ പ്രോസ്സസര്‍ , അഡ്രിനോ 320 GPU, 2 ജി.ബി റാം, 2100 mAh ബാറ്ററി എന്നിവ ഫോണിനു കരുത്തേകുന്നു. എല്‍ .ഇ.ഡി ഫ്ലാഷ് ഉള്ള 8 മെഗാ പിക്സല്‍ പിന്‍ക്യാമറയും, 1.3 മെഗാ പിക്സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്. 3G, വൈഫൈ, ബ്ലുടൂത്ത്, എന്‍ എഫ് സി, GPS എന്നിവയും ഫോണിലുണ്ട്. ഈ ഫോണ്‍ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാം.

ഫ്ലിപ്പ്കാര്‍ട്ട് വഴി നെക്സസ് 4ന്റെ 16 ജി.ബി പതിപ്പ് ഓര്‍ഡര്‍ ചെയ്യാന്‍ ഈ ലിങ്ക് സന്ദര്ശിക്കു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക