ബ്ലാക്ക്‌ബെറി മെസ്സെഞ്ചരിന്റെ ആന്‍ഡ്രോയ്ഡ്‌ , ഐഒഎസ്സ് പതിപ്പുകള്‍ ഉടന്‍ വരും എന്ന് ബ്ലാക്ക്‌ബെറി

Posted on May, 15 2013,ByTechLokam Editor
BlackBerry Messenger coming to Android and iOS

BlackBerry Messenger coming to Android and iOS

ഡെവലപ്പെര്‍സിനു വേണ്ടിയുള്ള ബ്ലാക്ക്‌ബെറിയുടെ ആന്വല്‍ ലൈവ് കോണ്‍ഫെറന്‍സില്‍ അവരുടെ ഏറ്റവും ജനപ്രിയമായ ബ്ലാക്ക്‌ബെറി മെസ്സെഞ്ചരിന്റെ (BlackBerry Messenger or BBM) ആന്‍ഡ്രോയ്ഡ്‌ , ഐഒഎസ്സ് പതിപ്പുകള്‍ ഉടന്‍ വരും എന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. ഈ രണ്ട് പ്ലാട്ഫോര്‍മിലും അവരുടെ അപ്ലിക്കേഷന്‍ സൗജന്യമായിരിക്കും. ആദ്യഘട്ടത്തില്‍ ഐഒഎസ്സ് 6, ആന്‍ഡ്രോയ്ഡ്‌ വെര്‍ഷന്‍ 4ഉം അതിനും ശേഷവും ഉള്ള ആന്‍ഡ്രോയ്ഡ്‌ ഫോണുകളിലായിരിക്കും ബ്ലാക്ക്‌ബെറി മെസഞ്ചര്‍ അപ്ലിക്കേഷന്‍ ലഭ്യമാവുക.

ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ചു ഉപഭോക്താകള്‍ക്ക് ഒന്നിലതികം ആളുകളുമായി ചാറ്റ് ചെയ്യാനും, ചിത്രങ്ങള്‍ ശബ്ദ സംഭാഷണങ്ങള്‍ എന്നിവ കൈമാറ്റം ചെയ്യാനും സാദിക്കും. 30 ആളുകള്‍ക്ക് വരെ പങ്കെടുക്കാവുന്ന ഗ്രൂപ്പ്‌ ചാറ്റും ഇതിന്‍റെ പ്രത്യേകതയാണ്.

വാട്സാപ്പ്, വൈബെര്‍, ഹൈക്ക് എന്നീ മെസ്സേജിംഗ് അപ്ലിക്കേഷനുകളുമായിട്ടാണ് ബ്ലാക്ക്‌ബെറി മെസ്സെഞ്ചരിന് മത്സരിക്കേണ്ടിവരിക.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക