അലുമിനിയം ഫ്രെയിം ഉള്ള പുതിയ നോക്കിയ ഫോണ്‍ – നോക്കിയ ലൂമിയ 925 പുറത്തിറങ്ങിയിരിക്കുന്നു

Posted on May, 15 2013,ByTechLokam Editor

Nokia Lumia 925 launched with aluminum frame

ലണ്ടനില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ നോക്കിയ അവരുടെ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ആയ നോക്കിയ ലൂമിയ 925 പുറത്തിറക്കിയിരിക്കുന്നു. ലൂമിയ 920, ലൂമിയ 928 എന്നീ ഫോണുകളുടെ ഒരു അപ്ഡേറ്റഡ്‌ പതിപ്പാണ്‌ ഈ ഫോണ്‍ . ഫോണിന്റെ വലിപ്പത്തിലും രൂപകല്‍പനയിലും നോക്കിയ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ലൂമിയ 920മായി താരതമ്യം ചെയ്യുബോള്‍ ഈ ഫോണിന്റെ കട്ടിയും ഭാരവും കുറവാണു. ലൂമിയ 925ന്റെ കട്ടി 8.5 mm , ഭാരം 139 ഗ്രാമും ആണ്. പക്ഷെ ലൂമിയ 920ന്റെ കട്ടി 10.7mm, ഭാരം 185 ഗ്രാമും ആണ്.

ലൂമിയ 925ന്റെ ഫിനിഷിങ്ങില്‍ നോക്കിയ വളരെയേറെ ശ്രദ്ധ പതിപ്പിചിരിക്കുന്നു. അലുമിനിയം കൊണ്ടുള്ള ഫ്രെയിമും, പോളികാര്‍ബണേറ്റ് പുറം ചട്ടയും ആണ് ഫോണിനുള്ളത്. 1280×768 പിക്സെല്‍ റെസലൂഷനോട് കൂടിയ AMOLED ഡിസ്പ്ലേയും, 4.5 ഇഞ്ച്‌ സ്ക്രീനും ആണു ഫോണിനുള്ളത്. 16 ജി.ബി. ഇന്റെര്‍ണല്‍ മെമ്മറിയും, 2 ജി.ബി. റാമും, 1.5 GHz ‍ഡ്യുവല്‍ കോര്‍ പ്രോസ്സസറും ഫോണിനു കരുത്തേകുന്നു. കാള്‍ സിയസിന്റെ 8.7 മെഗാ പിക്സെല്‍ ലെന്‍സും, ഫ്ലാഷും ഉള്ള പിന്‍ക്യാമറയും, 1.2 മെഗാ പിക്സെല്‍ മുന്‍ക്യാമറയും ഈ ഫോണിന്റെ പ്രത്യേകതയാണ്.

ബ്ലുടൂത്ത് 3, എന്‍ എഫ് സി, യു.എസ്സ്.ബി. 2.0, വൈഫൈ എന്നീ കണക്ടിവിറ്റി സൗകര്യങ്ങള്‍ ഉള്ള 4G ഫോണാണിത്. വയര്‍ലെസ് ചാര്‍ജിംഗ് ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. മെറ്റാലിക് കറുപ്പ്, ചാരം എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. പിന്‍വശത്തെ കേസ് മാറ്റി നിറപകിട്ടാര്‍ന്ന കേസ് വെക്കാവുന്നതാണ്.

ഈ വരുന്ന ജൂണില്‍ യു.കെ, ജെര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും, ചൈനയിലും വില്‍പന ആരംഭിക്കും. 469 യൂറോ ഈ രാജ്യങ്ങളിലെ ഫോണിന്റെ വില. ഇന്ത്യയില്‍ എന്ന് ലഭ്യമാകും എന്നോ ഇന്ത്യയിലെ വിലയെ കുറിച്ചോ നോക്കിയ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക