2014ലോട് കൂടി മൊബൈലുകളുടെ എണ്ണം ലോക ജനസംഖ്യയെ മറികടക്കും

Posted on May, 14 2013,ByTechLokam Editor

Mobile phones will outnumber people by 2014

2014 ന്‍റെ അവസാനത്തോടെ മൊബൈല്‍ ഫോണുകളുടെ എണ്ണം ലോക ജനസംഖ്യയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. യുനൈറ്റഡ് നാഷന്‍സിന്‍റെ ഏജന്‍സിയായ ഇന്‍റെര്‍ നാഷണല്‍ ടെലിക്കോം യൂണിയനാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. 680 കോടി മൊബൈല്‍ വരിക്കാരാണ് ഇപ്പോള്‍ ലോകത്തെമ്പാടുമായുള്ളത്. ലോക ജനസംഖ്യയാവട്ടെ 710 കോടിയും. ഇതില്‍ മൂന്നിലൊന്ന് പേരും ഇന്‍റെര്‍ നെറ്റ് ഉപയോഗിക്കുന്നവരാണ്. ഒന്നില്‍ കൂടുതല്‍ മൊബൈല്‍ കണക്ഷനുകളുള്ളവരുടെ എണ്ണവും കൂടുകയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഓരോ ദിവസവും ലോകത്തിലെ ജനസംഖ്യയ്ക്കൊപ്പമെത്താനുള്ള കുതിപ്പിലാണ് മൊബൈല്‍ ഫോണുകളുടെ ഉപഭോഗമെന്ന് ഇന്‍റെര്‍ നാഷണല്‍ ടെലിക്കോം യൂണിയന്‍ ഡയറക്ടര്‍ ബ്രഹ്മ സാനോയു വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ വ്യാപനം വിദ്യാഭ്യാസം, ആരോഗ്യം ബാങ്കിങ്, ബിസിനസ് എന്നീ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലും പഴയ സോവിയേറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന രാജ്യങ്ങലിലുമാണ് മൊബൈല്‍ ഉപഭോഗം വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നത്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മൊബൈല്‍ ഉപഭോഗം ഏറ്റവും കുറവ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക