ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം ബ്രൌസറുകള്‍ വഴി ഫെയ്സ്ബുക്ക് പ്രൊഫൈലിനെ ആക്രമിക്കുന്ന മാല്‍വെയറിനെ സൂക്ഷിക്കുക

Microsoft finds malware that targets Facebook profiles

ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം ബ്രൌസര്‍ എക്സ്റ്റന്‍ഷന്‍ വഴി പടരുന്ന ഒരു പുതിയ മാല്‍വെയറിനെ കുറിച്ച് മൈക്രോസോഫ്റ്റ് അവരുടെ ടെക്നോളജി ബ്ലോഗില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ഈ മാല്‍വെയര്‍ ബ്രൌസറില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെ ആണു ബാധിക്കുന്നത്. ഈ മാല്‍വെയര്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റോള്‍ ആയി കഴിഞ്ഞാല്‍ ഇതു സ്വയം അപ്ഡേറ്റ് ചെയ്യുന്നു. ഇതിന്‍റെ സാനിധ്യം ആദ്യം തിരിച്ചറഞ്ഞത്‌ ബ്രസീലിലാണ്. മൈക്രോസോഫ്റ്റ് ഈ മാല്‍വെയറിന് നല്‍കിയിരിക്കുന്ന പേര് Trojan:JS/Febipos.A എന്നാണ്.

ഈ മാല്‍വെയര്‍ ആദ്യം ബ്രൌസറില്‍ യൂസര്‍ ഫെയ്സ്ബുക്കില്‍ ലോഗിന്‍ ആണോ എന്ന് നോക്കും, ആണെങ്കില്‍ അവരുടെ വെബ്‌സൈറ്റില്‍ നിന്ന് ഒരു കോണ്‍ഫിഗറേഷന്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യും. ഇതില്‍ മാല്‍വെയറിന് എക്സിക്യൂട്ട് ചെയ്യാന്‍ ഉള്ള കോഡ് ആണ് ഈ ഫയലിന്റെ ഉള്ളടക്കം. ഈ മാല്‍വെയര്‍ ബാധിച്ചു കഴിഞ്ഞാല്‍ ഫെയ്സ്ബുക്ക് യൂസറിന്റെ പ്രൊഫൈല്‍ ഉപയോഗിച്ചു താഴെ കൊടുത്തിരിക്കുന്ന ആക്ടിവിറ്റികള്‍ ചെയ്യും.

പേജ് ലൈക്‌ ചെയ്യുക.
ലിങ്ക് ഷെയര്‍ ചെയ്യുക.
സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുക.
ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
സുഹൃത്തുക്കളെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ക്ഷണിക്കുക.
സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുക.

താഴെ കൊടുത്തപോലുള്ള മെസ്സേജ് പോസ്റ്റ്‌ ചെയ്യുക.
“GAROTA DE 15 ANOS VÍTIMA DE BULLYING COMETE SUICÍDIO APÓS MOSTRAR OS SEIOS NO FACEBOOK.”
ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്. “15 YEAR-OLD VICTIM OF BULLYING COMMITS SUICIDE AFTER SHOWING HER BREASTS ON FACEBOOK.”