സാംസങിന്റെ 16 മെഗാ പിക്സെല്‍ ക്യാമറഫോണ്‍ വരുന്നു: റിപ്പോര്‍ട്ട്

Posted on May, 12 2013,ByTechLokam Editor

Samsung working on Galaxy S4 Zoom with 16 megapixel camera

സാംസങിന്റെ 16 മെഗാ പിക്സെല്‍ ക്യാമറഫോണ്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ‘ഗാലക്‌സി എസ് 4 സൂം’ ( Galaxy S4 Zoom ) എന്ന പേരിലെത്തുന്ന ഈ ഫോണ്‍, എസ്.എം – സി1010 എന് കോഡുനാമത്തില്‍ തയ്യാറായി വരുന്നതായി സാംമൊബൈല്‍ റിപ്പോര്‍ട്ട് ചെയ്തു. സ്മാര്‍ട്ട്‌ഫോണില്‍ ഇത്രയും ശക്തമായ ക്യാമറ സാംസങ് ഉപയോഗിക്കുന്നത് ആദ്യമായാണ്.

പുതിയ ഫോണിന്റെ പ്രൊസസര്‍ സംബന്ധിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഡ്യുവല്‍ കോര്‍, അല്ലെങ്കില്‍ ക്വാഡ് കോര്‍ ആകാം പ്രൊസസര്‍ എന്ന് മാത്രമേ റിപ്പോര്‍ട്ട് പറയുന്നുള്ളൂ. ബാറ്ററി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. ആന്‍ഡ്രോയ്ഡ് ജല്ലിബീന്‍ പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

ഗാലക്‌സി എസ് 4 മിനി ഉള്‍പ്പടെ, ഗാലക്‌സി എസ് 4 ന്റെ ഉപവിഭാഗങ്ങളില്‍പെട്ട കുറച്ച് ഫോണുകള്‍ സാംസങ് അതികം വൈകാതെ വിപണിയിലെത്തിക്കുമെന്നാണ് സൂചന. അതില്‍ ഒന്നായിരിക്കണം സാംസങിന്റെ ഈ ക്യാമറഫോണ്‍. അടുത്ത ജൂണിലോ ജൂലായിലോ ഗാലക്‌സി എസ് 4 സൂം സാംസങ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക