നോക്കിയയുടെ പുതിയ ആശ ഫോണ്‍ 5300 രൂപക്ക് : നോക്കിയ ആശ 501

Posted on May, 12 2013,ByTechLokam Editor

Chief Executive Officer (CEO) of Nokia Corporation Stephen Elop holds a Nokia Asha 501 as he addresses an unveiling ceremony in New Delhi

നോക്കിയ അവരുടെ ആശ നിരയിലുള്ള പുതിയ ഫോണ്‍ ആയ നോക്കിയ ആശ 501 ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. 5300 രൂപക്ക് ഈ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകും. ഈ ചടങ്ങില്‍ നോക്കിയ സി.ഇ.ഒ. സ്റ്റീഫന്‍ എലോപ്പ് (Stephen Elop) സാന്നിദ്ധ്യം ഉണ്ടായിരുന്നു.

1 ജിഎച്ച്ഇസഡ് പ്രൊസസിങ് സ്പീഡുള്ള ചിപ്പ്‌സെറ്റ് ആഷ 501 ലുണ്ട്. 4ജിബി മെമ്മറി കാര്‍ഡ് സൗജന്യമായി ലഭിക്കും. 3.2 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്. മലയാളം ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ഭാഷകളില്‍ കീ പാഡുകള്‍ ആഷ 501-ല്‍ ഒരുക്കിയിട്ടുണ്ട്. മഞ്ഞ, വെള്ള, കറുപ്പ്, ബ്രൈറ്റ് റെഡ്, ബ്രൈറ്റ് ഗ്രീന്‍, സിയാന്‍ എന്നീ നിറങ്ങളില്‍ ആഷ 501 ഫോണുകള്‍ ലഭ്യമാകും.

Nokia Asha 501 launched for Rs 5300 in Delhi

വേഗമേറിയ ടച്ച്പാഡാണ് ആഷ 501 ന്റെ മുഖ്യ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ചെറുതും സൗകര്യപ്രദവുമാണിത്. ഫോണിന്റെ ഭാരം 92 ഗ്രാം ആണ്. വൈഫൈ, ഡ്യുവല്‍ സിം സൗകര്യങ്ങള്‍ ആഷ 501 ലുണ്ട്. മിതമായ നിരക്കില്‍ 2ജി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് നോക്കിയയുടെ ലക്ഷ്യം. നോക്കിയ എക്‌സ്പ്രസ്സ് ബ്രൗസര്‍ മുന്‍കൂര്‍ ലോഡ് ചെയ്തിട്ടുണ്ട് ഫോണില്‍. ഇന്റര്‍നെറ്റ് ഡേറ്റ 90 ശതമാനത്തോളം കംപ്രസ്സ് ചെയ്ത് കാട്ടാന്‍ ഈ ബ്രൗസറിനാകും.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള നീക്കമാണ് ആഷയിലൂടെയും ലൂമിയയിലൂടെയും നോക്കിയ നടത്തുന്നത്. സാധാരണ മൊബൈലുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ നോക്കിയ മുന്നിലാണെങ്കിലും, ലോകത്ത് ഇതര ഭാഗങ്ങളിലെപ്പോലെ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇവിടെയും നോക്കിയ പിന്നിലാണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക