പത്താം പിറന്നാള്‍ ആഘോഷിച്ച് ലിങ്ക്ടിന്‍

Social networking webite LinkedIn turns 10 years old

ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ടിന്‍ ഈ കഴിഞ്ഞ ഞായറാഴ്ച്ച അവരുടെ പത്താം ജന്മദിനം ആഘോഷിച്ചു. 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച സൈറ്റിന് ഇപ്പോള്‍ 225 ദശലക്ഷം അംഗങ്ങളുണ്ട്. ലിങ്ക്ടിന് ഏറ്റവും അധികം ഉപയോക്താക്കളുള്ളത് അമേരിക്കയില്‍ നിന്നാണ്, രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. ഈ വര്‍ഷം ജനുവരി ആദ്യത്തോടെയാണ് 200 മില്യണ്‍ മാര്‍ക്ക് ലിങ്ക്ടിന്‍ ഭേദിച്ചത്. ഈ പത്ത് വര്‍ഷത്തില്‍ അവരുടെ ഹോം പേജ് എങ്ങനെ പരിണമിച്ചിരിക്കുന്നു എന്ന് വിശദീകരിച്ചുള്ള ഒരു ബ്ലോഗ്‌ ലിങ്ക്ടിന്‍ കൊടുത്തിരിക്കുന്നു. ലിങ്ക്ടിന്റെ 10 വര്‍ഷത്തെ ചരിത്രത്തെ കുറിച്ച് ഫെയ്സ്ബുക്ക് ടൈംലൈന്‍ പോലുള്ള ഒരു പേജും ലിങ്ക്ടിന്‍ അവതരിച്ചിരിപ്പിക്കുന്നു.

ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ ജനകീയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് വ്യത്യസ്തമാണ് ലിങ്ക്ടിന്റെ പ്രവര്‍ത്തന രീതി. സുഹൃത്തുക്കള്‍ തമ്മില്‍ സല്ലപിക്കുന്നതിനുള്ള പബ്ലിക് പ്ലാറ്റ്‌ഫോം എന്ന നിലയിലല്ല ലിങ്ക്ടിനെ ആളുകള്‍ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികള്‍ പ്രൊഫഷണലുകളെ കണ്ടെത്തുന്നതിനും തൊഴില്‍ അമ്പേഷകര്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ലിങ്ക്ടിനെ ഉപയോഗിക്കുന്നു.