ആപ്പിള്‍ – സാംസങ്ങ് ഫോണുകളുടെ ഫാന്‍സിനെ രൂക്ഷമായി കളിയാക്കുന്ന പുതിയ വിന്‍ഡോസ് ഫോണ്‍ പരസ്യം

വിപണി വിഹിതത്തില്‍ ആപ്പിള്‍ – സാംസങ്ങ് ഫോണുകളുടെ ഏഴയലത്ത് പോലും വിന്‍ഡോസ് ഫോണുകള്‍ക്ക് എത്താനായിട്ടില്ല. വിന്‍ഡോസ് ഫോണ്‍ ആയ ലൂമിയക്ക് മൈക്രോസോഫ്റ്റിന്റെയും നോകിയയുടെയും പ്രതീക്ഷകൊത്ത വില്‍പ്പന ഉണ്ടായിട്ടില്ല. ഏതു വിതേനയും വിപണി വിഹിതം പിടിക്കാനുള്ള തത്രപ്പാടിലാണ് മൈക്രോസോഫ്റ്റ്. ആപ്പിള്‍ -സാംസങ്ങ് ഫോണുകളോട് അളവില്‍ കവിഞ്ഞ് കൂറുള്ള ഫാന്‍സിനെ രൂക്ഷമായി കളിയാക്കുന്ന ഒരു പരസ്യം മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരിക്കുന്നു. ആപ്പിള്‍ -സാംസങ്ങ് ഫോണുകളോടുള്ള അളവില്‍ കവിഞ്ഞ കൂറാണ് ഇവയേക്കാള്‍ ഗുണമേന്മയേറിയ ലൂമിയ ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് അവരെ പിന്നോട്ട് വലിക്കുന്നത് എന്നാണ് ഈ പരസ്യത്തിലൂടെ മൈക്രോസോഫ്റ്റ്‌ പറയുന്നത്.

New windows phone - nokia loomia ad mocks rabid apple – samsung fanboys

New windows phone – nokia loomia ad mocks rabid apple – samsung fanboys

തമാശനിറഞ്ഞ ഈ പരസ്യത്തിന്റെ പശ്ചാത്തലം ഒരു വിവാഹ ചടങ്ങാണ്. ചടങ്ങിനു വന്നവര്‍ അവരുടെ ഫോണുപയോഗിച്ച് വിവാഹം ഷൂട്ട്‌ ചെയ്യുകയാണ്. പകുതിപേര്‍ ഐഫോണും അടുത്ത പകുതി സാംസങ്ങ് ഗാലക്സി ഫോണും ആണു ഉപയോഗിക്കുന്നത്. പക്ഷെ രണ്ടുപേര്‍ നോകിയയുടെ വിന്‍ഡോസ്‌ ഫോണായ ലൂമിയ ആണു ഉപയോഗിക്കുന്നത്. ഐഫോണ്‍ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യുന്നയാളുടെ കാഴ്ച മറക്കുന്ന രീതിയില്‍ ഒരു ഒരു സാംസങ്ങ് ഗാലക്സി ഫോണ്‍ യൂസെര്‍ മുന്നില്‍ വന്നു നില്‍ക്കുന്നു. അപ്പോള്‍ ഐഫോണ്‍ യൂസെര്‍ അയാളോട് മുന്നില്‍നിന്നു മാറാന്‍ പറഞ്ഞു. അത് ആപ്പിള്‍ – സാംസങ്ങ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള തല്ലില്‍ കലാശിക്കുന്നു. അപ്പോള്‍ ആകെയുള്ള രണ്ട് ലൂമിയ ഫോണ്‍ ഉപഭോക്താക്കള്‍ ശാന്തരായി നിന്നു വിവാഹം ഷൂട്ട്‌ ചെയ്യുകയാണ്. അവിടെ പരസ്യം അവസാനിക്കുന്നു.

ഈ പരസ്യം മൈക്രോസോഫ്റ്റ്‌ എങ്ങനെ അവരുടെ എതിരാളികളെ ആക്രമിക്കുന്നു എന്നുള്ളതിന് ഒരു ഉദാഹരണമാണ്.