മൈക്രോമാക്സിന്റെ 3D ഫോണ്‍ 9,999 രൂപക്ക് – മൈക്രോമാക്സ് കാന്‍വാസ് A115 3D

Micromax A115  Canvas 3D - Android Smart Phone

മൈക്രോമാക്സ് അവരുടെ ആദ്യത്തെ 3 ഫോണ്‍ ആയ മൈക്രോമാക്സ് കാന്‍വാസ് A115 3D ഇന്തയില്‍ ഇറക്കിയിരിക്കുന്നു. പ്രത്യേക ഗ്ലാസ്സ് ഒന്നും ഉപയോഗിക്കാതെ ഈ ഫോണ്‍ 3D ഡിസ്പ്ലേ സാധ്യമാക്കുന്നു. സാഹോളിക്, സ്നാപ്ഡീല്‍ എന്നീ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും, റീടെയില്‍ സ്റ്റോര്‍ വഴിയും ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്.

Micromax A115  Canvas 3D - Android Smart-Phone

Micromax A115 Canvas 3D – Android Smart-Phone

5 ഇഞ്ച്‌ ടച്ച്‌ സ്ക്രീന്‍ ഉള്ള ഈ ഫോണില്‍ ആന്‍ഡ്രോയ്ട് ജെല്ലി ബീന്‍ 4.1.2 ഒ.എസ് ആണുള്ളത്. 1GHz ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ വഴി മേന്മയേറിയ ഗ്രാഫിക്സും, മള്‍ടി ടാസ്കിംഗ്, വേഗതയാര്‍ന്ന അപ്ലിക്കേഷന്‍ പെര്‍ഫോമനസും ലഭിക്കുന്നു. 2000 mAh ബാറ്റെരി ആണു മൈക്രോമാക്സ് ഈ ഫോണില്‍ ഉള്‍കൊള്ളിചിരിക്കുന്നത്. 4.5 മണിക്കൂര്‍ ടോക്ക് ടൈം കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഓട്ടോ ഫോക്കസ്സോടുകൂടിയ 5MP ബാക്ക് ക്യാമറയും, 0.3MP ഫ്രന്റ്‌ ക്യാമറയും ഫോണിനു കരുത്തേകുന്നു. സാദാരണ ചിത്രത്തെ 3D ചിത്രമാക്കുന്ന അപ്ലിക്കേഷനും ഫോണില്‍ ഉണ്ട്. 32GB വരെ ഫോണിലെ മെമ്മറി എക്സ്പാന്റ്റ് ചെയ്യാവുന്നതാണ്. ബ്ലുടൂത്ത് 4, വൈഫൈ എന്നിവയും ഫോണില്‍ ലഭ്യമാണ്.