ഹൈക് മെസ്സഞ്ചര്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 5 ദശലക്ഷം കടന്നു

Posted on May, 01 2013,ByTechLokam Editor

Mobile messaging app hike android version

കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ഫ്രീ മെസ്സേജിങ്ങ് ആപ്ലിക്കേഷനായ ഹൈക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 5 മില്യണ്‍ പിന്നിട്ടു. ലോഞ്ച് ചെയ്ത് 4 മാസത്തിനുള്ളില്‍ തന്നെ ഇത്രയും ആക്റ്റീവ് യൂസര്‍മാരുടെ വര്‍ദ്ധനവിലൂടെ ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനായി ഭാരതി സോഫ്റ്റ്‌ബാങ്ക് പുറത്തിറക്കിയ ഹൈക്ക് മാറിയിരിക്കുന്നു. ഇന്ത്യന്‍ കമ്പനിയായ ഭാരതി ടെലികോം, ജപ്പാന്‍ കമ്പനിയായ സോഫ്റ്റ്‌ബാങ്ക് എന്നിവര്‍ക്ക് തുല്ല്യ പങ്കാളിത്തം ഉള്ള കമ്പനിയാണ് ഭാരതി സോഫ്റ്റ്‌ബാങ്ക്. ഈ അപ്ലിക്കേഷന്‍ കമ്പനിയിലെ പ്രോഡക്റ്റ് ഡെവലപ്മെന്റ് ഹെഡ് ആയ കവിന്‍ ഭാരതി മിത്തലിന്റെ തലയിലുദിച്ച ആശയം ആണ്.

Mobile messaging app hike - iOs verification

ഹൈക്ക് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത മൊബൈലുകളില്‍ പോലും ഫ്രീയായിട്ട് എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് വഴി എസ് എം എസ്സുകള്‍ അയയ്ക്കാമെന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന പ്രത്യേകത. കൂടാതെ ലൊക്കേഷനും ഫോട്ടോകളും വീഡിയോകളും മറ്റ് ഹൈക്ക് യൂസര്‍മാരുമായി ഷെയര്‍ ചെയ്യാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കുന്നു. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, നോക്കിയ പ്ലാറ്റ്‌ഫോമുകളെ പിന്തുണയ്ക്കുന്ന ഹൈക്ക് വൈകാതെ തന്നെ ബ്ലാക്ക്‌ബെറി ഫോണുകളിലും ലഭ്യമാകും.

ഹൈക് ഉപയോഗിക്കുന്ന 60 ശതമാനം ആളുകളും ഇന്ത്യയില്‍ നിന്നുള്ളതാണ് ബാക്കിയുള്ള 40 ശതമാനത്തില്‍ അധികവും മിഡില്‍ ഈസ്റ്റ്‌, യൂറോപ് എന്നിവടങ്ങില്‍ നിന്നുള്ളതാണ്. ഈ മെസ്സഞ്ചര്‍ അപ്ലിക്കേഷന്റെ അത്ഭുതകരമായ വളര്‍ച്ചയില്‍ തങ്ങള്‍ വളരെ ആവേശഭരിതര്‍ ആണെന്നാണ് കമ്പനിയുടെ പ്രതികരണം.

Hike  mobile messagin application reward point screen

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക