സാംസങ്ങ് ഗാലെക്സി S4 ന്റെ ഒരു ‘പരുക്കന്‍ ‘ പതിപ്പിന്റെ പണിപ്പുരയില്‍

Posted on Apr, 28 2013,ByTechLokam Editor

Galaxy s4

എല്ലാവരും സാംസങ്ങ് ഗാലെക്സി S4 ഇഷ്ടപെടുന്നു, പക്ഷെ അതിന്റെ ഒരു പരുക്കന്‍ പതിപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ? അതെ സാംസങ്ങ് അങ്ങനെയൊരു ഫോണിന്റെ പണിപുരയില്‍ ആണെന്നാണ് കേള്‍വി. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ അനുസരിച്ച് സാംസങ്ങ് വെള്ളം കടക്കാത്തതും, പൊടി പടലങ്ങള്‍ കയറാത്തതും ആയ ഗാലെക്സി S4 ന്റെ ഒരു പതിപ്പ് നിര്‍മ്മിക്കുന്നു. സാംസങ്ങ് അവരുടെ ഫ്ലാഗ്ഷിപ് ഫോണുകളുടെ വ്യത്യസ്തമായ പതിപ്പുകള്‍ ഇറക്കാറുണ്ട് എന്നുളത് ഈ അഭ്യൂഹത്തിന് ശക്തിപകരുന്നു.

ഈ പരുക്കന്‍ പതിപ്പിന്റെ നിര്‍മ്മാണം സര്‍ക്കാരിന്റെയും, സൈന്യത്തിന്റെയും കരാര്‍ ലഭിക്കുനതിനു സാംസങ്ങിനു സഹായകമാകും എന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ പറയുന്നു. ഇങ്ങനെയുള്ള കരാറുകളുടെ അധികവും കയ്യാളുന്നത് ആപ്പിളും ബ്ലാക്ക്‌ബെറിയും ആണ്. ഇതിനൊരു മാറ്റത്തിനു ഈ പുതിയ പതിപ്പ് വഴിയൊരുക്കും.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക