ഉബുണ്ടുവിന്റെ 18ആമത് പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു – ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മനോഹരമായ ഉബുണ്ടു

ഡെബിയന്‍ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പായ ഉബുണ്ടു 13.04 റേറിംഗ് റിംഗ്റ്റെയില്‍ (‘Raring Ringtail’) പുറത്തുവന്നിരിക്കുന്നു. ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മനോഹരമായ ഉബുണ്ടു പതിപ്പ് ആണിത്. ഇത് ഏപ്രിൽ 25 2013-ന്‌ പുറത്തിറങ്ങി. പ്രവര്‍ത്തന മികവിലും, കാഴ്ചയിലും ഉബുണ്ടു വളരെയതികം മെച്ചപ്പെട്ടിരിക്കുന്നു. ഏറ്റവും പുതിയ പതിപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ഈ ലിങ്ക് സന്ദര്‍ശിക്കു.

ubuntu-13-04

പ്രവര്‍ത്തന മികവും, ഫീച്ചര്‍സും കൂട്ടുന്നതിലാണ് ഈ പതിപ്പിന്‍റെ നിര്‍മാണം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എന്ന് കനോണിക്കല്‍ പറഞ്ഞു. പെട്ടന്നുള്ള പ്രതികരണ ശേഷിയും കുറഞ്ഞ മെമ്മറി ഉപയോഗവും ഇതിന്‍റെ പ്രത്യേകതയാണ്. ലിനക്സ്‌ കേര്‍ണല്‍ 3.8.8, യുനിറ്റി 7, അപ്സ്ടാര്റ്റ് 1.8, പൈത്തന്‍ 3.3, and ലിബ്രെ ഓഫീസ് 4.0 തുടങ്ങിയവയാണ് ഈ പതിപ്പിലെ അപ്ഡേറ്റ് ചെയ്ത പാക്കേജുകള്‍.