സാംസംങ്ങ് ഗാലക്സി s4 ഏപ്രില്‍ 26 മുതല്‍ ഇന്ത്യയില്‍

ഏപ്രില്‍ 26 മുതല്‍ സാംസംങ്ങ് ഗാലക്സി s4 ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാകും. ഏപ്രില്‍ 26ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഫോണിന്‍റെ പ്രകാശന ചടങ്ങിലേക്ക് സാംസംങ്ങ് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കാന്‍ തുടങ്ങിയിരിക്കുന്നു.

samsung galaxy s4

IBNLiveന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഫോണ്‍ ഓണ്‍ലൈന്‍ വഴി 40,000 രൂപയില്‍ താഴെ ലഭ്യമാകും. പക്ഷെ ഇതിന്‍റെ MRP 42,900 രൂപക്കടുത്താകും എന്നാണ് അഭ്യൂഹം. ഗാലക്സി s4ന്‍റെ റാം 2GB-യാണ്. 5 ഇഞ്ച്‌ വീതിയും, 441 pixel/inch പിക്സല്‍ സാന്ദ്രതയോടും കൂടിയ ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ ആണു ഫോണിനുള്ളത്. സ്ക്രീന്‍ റെസലൂഷന്‍ 1920×1080 ആണ്.

64 ജി.ബി. വരെ വിപുലീകരിക്കാവുന്ന മൈക്രോ എസ്.ഡി. സ്ലോട്ടോട് കൂടിയ 32 ജി.ബി., 64ജി.ബി. പതിപ്പുകള്‍ ആണു ഈ ഫോണിനുള്ളത്. 1.9Ghz ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍ ഉള്ള ഈ ഫോനിന്‍റെ ഒ.എസ് ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ആണു.