‘ഗൂഗിള്‍ ഗ്ലാസ്‌ ‘ കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമായി യു.എസ്സിലെ ജേതാക്കള്‍ക്ക് ഗൂഗിള്‍ വിതരണം ആരംഭിച്ചിരിക്കുന്നു

തങ്ങളുടെ പുതിയ ഉപകരണമായ ഗൂഗിള്‍ ഗ്ലാസ്‌ വിതരണം ചെയ്യാന്‍ ഗൂഗിള്‍ തുടങ്ങിയിരിക്കുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്ള ഗ്ലാസ്‌ മൊബൈല്‍ കംപ്യൂടിങ്ങിലെ ഒരു പുതിയ യുഗം കുറിക്കും എന്നുള്ളതില്‍ സംശയം ഇല്ല. ഒരു മത്സരത്തിലൂടെ തെരെഞ്ഞെടുക്കപെട്ട 8,000 ആളുകള്‍ക്കാണ് ഈ ഗ്ലാസ് നല്‍കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഒരു ഗ്ലാസ്‌ നേടാന്‍ ജേതാക്കള്‍ 1,500 യു.എസ്സ് ഡോളര്‍ നല്‍കണം. കുറച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കും ഗൂഗിള്‍ ഈ ഗ്ലാസ് നല്‍കുന്നുണ്ട്.

ഗൂഗിള്‍ ഗ്ലാസ്‌ വാങ്ങുന്നവര്‍ക്കുള്ള വ്യവസ്ഥകള്‍ പ്രകാരം ഇതു വാങ്ങിയ ഒരു വ്യക്തിക്ക് ഈ ഉപകരണം മറിച്ചുവില്‍ക്കാനോ, കടം കൊടുക്കാനോ അല്ലെങ്കില്‍ വേറൊരാള്‍ക്ക് നല്‍കാനോ പാടില്ല. ഗൂഗിളിന്‍റെ അനുവാദം കൂടാതെ ഇങ്ങനെ ചെയ്താല്‍ ഗൂഗിളിനു ആ ഉപകരണം ഡിആകിടിവേറ്റ് ചെയ്യാനുള്ള അധികാരം ഉണ്ട്. ആ ഗ്ലാസ്‌ ഉപഭോക്താവിന്‍റെ ഗൂഗിള്‍ അക്കൗണ്ടിനു കീഴിലാണ് രജിസ്റ്റര്‍ ചെയ്യുക.

Google glass

പുതിയ ഒരു ശാസ്ത്ര ശാഖയായ ‘വെയറബിള്‍ കമ്പ്യുട്ടിംങ്ങില്‍” (“wearable computing) മുന്‍നിരയില്‍ വെക്കാവുന്ന ഒരു ഉപകരണം ആണു ഗൂഗിള്‍ ഗ്ലാസ്‌. ഗൂഗിള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള ഒരു റിസ്റ്റ് വാച്ചിന്‍റെ പണിപുരയില്‍ ആണെന്ന് കേള്‍വിയുണ്ട്.