ട്വിട്ടെറിനെക്കാള്‍ ഉപയോക്താകള്‍ തങ്ങള്‍ക്കുണ്ടെന്ന് വാട്ട്‌സാപ്പ് (WhatsApp) സി.ഇ.ഒ

ട്വിട്ടെറിനെക്കാള്‍ കൂടുതല്‍ ഉപയോക്താകള്‍ ഉണ്ടെന്നും, ഫെയ്സ്ബുക്കിനെക്കാള്‍ കൂടുതല്‍ സന്ദേശങ്ങള്‍ തങ്ങളുടെ അപ്ലിക്കേഷന്‍ വഴി അയക്കപെടുന്നുണ്ടെന്നും വാട്ട്‌സാപ്പ്(WhatsApp) സി.ഇ.ഒ Jan Koum പറയുന്നു. ജാന്‍ ഈ പ്രസ്താവന ഇറക്കിയിരിക്കുന്നത് AllThingsD’s ഡൈവ് ഇന്‍റ്റു മൊബൈല്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ്‌.

Whatsapp

ജാന്‍ പറയുന്നതനുസരിച്ച് വാട്ട്‌സാപ്പിന് 200 ദശലക്ഷത്തില്‍ അധികം ആക്റ്റീവ് ഉപയോക്താക്കള്‍ ഉണ്ട്. വാട്ട്‌സാപ്പ് വഴി 1200 കോടി സന്ദേശങ്ങള്‍ ആണു ഒരു ദിവസം അയക്കപെടുന്നത്. ഫെയ്സ്ബുക്ക് വഴി ഒരു ദിവസം 1000 കോടി സന്ദേശങ്ങള്‍ മാത്രം ആണു അയകുന്നത്. വാട്സാപ്പില്‍ പരസ്യങ്ങള്‍ ഇല്ല. പരസ്യവിരുദ്ധ നിലപാടില്‍ ഞങ്ങള്‍ വളരെയേറെ അഭിമാനം കൊള്ളുന്നു എന്ന് ജാന്‍ പറയുന്നു.

സന്ദേശങ്ങള്‍ കൈമാറുന്നതില്‍ വളരെ പ്രശസ്തിയാര്‍ജിച്ച ഒരു അപ്ലിക്കേഷന്‍ ആണു വാട്ട്‌സാപ്പ്. ഗൂഗിളും അതേപോലെ ഫെയ്സ്ബുക്കും വാട്ട്‌സാപ്പ് ഏറ്റെടുക്കാന്‍ പോകുന്നു എന്ന് അഭ്യൂഹം ഉണ്ടായിരുന്നു. പക്ഷെ വാട്ട്‌സാപ്പ് ഈ രണ്ട് അഭ്യൂഹങ്ങളും നിരസിച്ചു.