ഗൂഗിള്‍ ഗ്ലാസിന്റെ ടെക് സ്പെസിഫികേഷന്‍ പുറത്തുവന്നിരിക്കുന്നു

ആവേശമുണര്‍ത്തുന്ന വീഡിയോ പരസ്യ പ്രചാരണങ്ങള്‍ക്ക് ശേഷം എല്ലാവരുടെയും കാത്തിരിപ്പിനു അറുതി വരുത്തികൊണ്ട് ഗൂഗിള്‍ അവരുടെ ഏറ്റവും പുതിയ ഉപകരണമായ ഗൂഗിള്‍ ഗ്ലാസിന്റെ ടെക് സ്പെസിഫികേഷന്‍ പുറത്തുവിട്ടിരിക്കുന്നു.

Google glass

ഡിസ്പ്ലേ

16 ജി.ബി ഇന്റെര്‍ണല്‍ ഫ്ലാഷ് മെമ്മറി ആണു ഇതിനുള്ളത്. ഇതില്‍ 12 ജി.ബി മാത്രമേ ഉപയിഗിക്കാന്‍ കഴിയു. ഗൂഗിളിന്റെ ക്ലൌഡ് സ്റ്റൊറേജുമായി കണക്ട് ചെയ്യാം എന്നുള്ളത് വേറൊരു സവിശേഷതയാണ്.

ഡിസ്പ്ലേ

ഈ ഉപകരണത്തിന്‍റെ എടുത്തു പറയാവുന്ന ഒരു സവിശേഷതയാണ് ഹൈ റെസലൂഷന്‍ ഡിസ്പ്ലേ. 25 ഇഞ്ച്‌ ഹൈ റെസലൂഷന്‍ ഡിസ്പ്ലേ 8 അടി അകലെ നിന്ന് കാണുന്നതിനു തുല്യമാണ് ഇതിന്‍റെ ഡിസ്പ്ലേ എന്നാണ് ഗൂഗിള്‍ അവകാശപെടുന്നത്.

ക്യാമറ

5MP ക്യാമറയാണ് ഗൂഗിള്‍ ഗ്ലാസിനുള്ളത്. 720p വീഡിയോ ഷൂട്ട്‌ ചെയ്യാനിതിനാകും.

കണക്ടിവിറ്റി

വൈഫൈ – 802.11b/g
ബ്ലൂടൂത്ത്

ബാറ്ററി

സാധാരണ ആവശ്യങ്ങള്‍ക്ക് ഉപയോഗികുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജ് ഒരു ദിവസം നീണ്ടുനില്‍ക്കും. വീഡിയോ പകര്‍ത്തല്‍, വീഡിയോ ചാറ്റിങ് മുതലായവക്ക് കൂടുതല്‍ ചാര്‍ജ് വേണമെന്നതിനാല്‍ ചാര്‍ജ് പെട്ടന്ന് തീരും.

ചാര്‍ജര്‍

മൈക്രോ യു.എസ്.ബി. കേബിളും, ചാര്‍ജെറും ഇതിന്‍റെ കൂടെ ഉള്‍പെടുത്തിയിട്ടുണ്ട്.

ബ്ലൂടൂത്ത് ഉള്ള ഏതൊരു ഫോണുമായും ഈ ഉപകരണം കണക്ട് ചെയ്യാന്‍ സാദിക്കും. പക്ഷെ ഫോണിലെ ഒ.എസ്. അന്ട്രോയിട് 4.0.3 (Ice Cream Sandwich) അല്ലെങ്കില്‍ അതിനു മുകളില്ലുള്ള അന്ട്രോയിട് ഒ.എസ്. ആയിരിക്കണം. ഇതു സൂചിപ്പികുന്നത് അന്ട്രോയിട് ഫോണിനു മാത്രമേ ഇപ്പോള്‍ ഈ ഉപകരണം ലഭ്യമുള്ളൂ എന്നാണ്.

സെര്‍ജി ബിന്‍ ഗൂഗിള്‍ ഗ്ലാസിനെ കുറിച്ച് സംസാരിക്കുനത് താഴെ കൊടുത്ത വീഡിയോയില്‍ കാണാം.