വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകള്‍ക്കെതിരെ വലിയതോതിലുള്ള ബോട്ട്നെറ്റ് ആക്രമണം

ലോകത്താകമാനമുള്ള വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകള്‍ക്കെതിരെ വലിയതോതിലുള്ള ആസൂത്രിതമായ ബ്രൂട്ട് ഫോഴ്സ് അറ്റാക്ക്‌. അക്രമണത്തിനു പിന്നിലുള്ളവര്‍ അഡ്മിന്‍ എന്ന യൂസെര്‍നെയിം ഉപയോഗിച്ചു വിവധ തരത്തിലുള്ള പാസ്സ്‌വേര്‍ഡ്‌ ശ്രമിച്ചുകൊണ്ടുള്ള ബ്രൂട്ട് ഫോഴ്സ് ആക്രമണം ആണ് നടത്തുന്നത്. ബോട്ട്നെറ്റ് നിയന്ത്രിതമായ ബ്രൂട്ട് ഫോഴ്സ് ആക്രമണമാണിത്, തൊണ്ണൂറാരായിരത്തില്‍ പരം വ്യത്യസ്തമായ ഐ.പി അഡ്രസ്സുകളില്‍ (IP address) നിന്നാണ് ഈ ആക്രമണം വരുന്നത്. ഈ ബോട്ടുകള്‍ ലക്ഷ്യം വെക്കുന്നത് അഡ്മിന്‍ യുസര്‍നെയിം ആയുള്ള വേര്‍ഡ്പ്രസ്സ് വെബ്സൈറ്റ്കളെ ആണു.

Wordpress logo

ക്ലൌഡ്ഫെയെര്‍ , ഹോസ്റ്റ്ഗേറ്റെര്‍ എന്നീ വെബ്‌ ഹോസ്റ്റിങ്ങ് കമ്പനികളാണ് ഏപ്രില്‍ 11ന് ഈ ആക്രമണം തിരിച്ചറഞ്ഞത്‌. ആക്രമണം വേര്‍ഡ്പ്രസ്സ് സെര്‍വറുകളുടെ പ്രവര്‍ത്തനം സാവധനമാക്കി. ടെക്ക്ക്രന്ച്, ഫോര്‍ബസ് തുടങ്ങിയ വെബ്സൈറ്റ്കളുടെ അഭിപ്രായപ്രകാരം, ഈ ആക്രമണങ്ങളുടെ പരമമായ ലക്ഷ്യം വേര്‍ഡ്പ്രസ്സ് സെര്‍വറുകളുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നുള്ളതാണ്. വേര്‍ഡ്പ്രസ്സ് സെര്‍വറുകള്‍ സാധാരണ ഹോം കമ്പ്യൂട്ടറുകളെക്കാളും പ്രോസസ്സിംഗ് കൂടിയതാണ്. അവരുടെ ഭാവിയിലുള്ള DDoS അക്ക്രമണം ശക്തിപെടുത്താന്‍ ഇതു സഹായിക്കും. 64 മില്ല്യണ്‍ വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്, ഈ ഒരു കാരണത്താല്‍ ആണു ഹാക്കര്‍മാര്‍ വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകളെ ലക്ഷ്യം വെച്ചിരിക്കുനത്.

ഈ ആക്രമണത്തെ എങ്ങനെ ഫലപ്രദമായി തടയാം.

  • സാധാരണ ഉപയോഗിക്കാത്തതും, വെബ്സൈറ്റ് വിലാസത്തിലെ പദങ്ങളുമായി സാമ്യമില്ലാത്ത യൂസെര്‍നെയിം ഉപയോഗിക്കുക. admin, support തുടങ്ങിയ യൂസെര്‍നെയിമുകള്‍ഒഴിവാക്കുക.
  • വളരെ ശക്തമായ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുക.
  • ലോഗിന്‍ ലിമിടിംങ്ങ് പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
  • വേര്‍ഡ്പ്രസ്സ് കോര്‍, പ്ലഗിന്‍ എല്ലാം അപ്ഡേറ്റ് ചെയ്യുക.

Leave a Reply