ട്രാഫിക് ജാം ഒഴിവാക്കാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍

കൊച്ചിയിലെ സ്ടാര്ടപ്പ് വില്ലേജില്‍ (Start-up Village) പ്രവര്‍ത്തിക്കുന്ന അമിഡറെ ടെക്നോളജി (AmidRay Technologies) എന്ന സ്ഥാപനം ട്രാഫിക്‌ ജാം കുറക്കാന്‍ സഹായിക്കും എന്നു അവകാശപെടുന്ന ഒരു ആന്‍ട്രോയിട് മൊബൈല്‍ അപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നു. Blockout Traffic എന്നാണ് ഈ അപ്ലിക്കേഷന്‍റെ പേര്. ഈ ശ്രേണിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ അപ്ലിക്കേഷന്‍ എന്ന ഖ്യാതി ഈ അപ്ലിക്കേഷന്‍ നേടിയിരിക്കുന്നു.

Blockout traffic mobile application

ഇതു പ്രവര്‍ത്തിപ്പിക്കാന്‍ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനും ജിപിഎസ് സംവിധാനവും വേണം. Blockout Traffic അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകള്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് ട്രാഫിക്ക് ജാം ഉണ്ടെങ്കില്‍ ഈ അപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് ട്രാഫിക്‌ ജാം ഉണ്ടെന്ന് അപ്ഡേറ്റ് ചെയ്യാം. നിങ്ങള്‍ അപ്ഡേറ്റ് ചെയ്ത സ്ഥലത്തിന്‍റെ 25 – 30 കിലോമീറ്റര്‍ പരിതിക്കുള്ളില്‍ വരുന്ന ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന മറ്റു ആളുകള്‍ക്ക് ട്രാഫിക്‌ ജാമിനെ കുറിച്ചുള്ള വിവരം ലഭിക്കും. ട്രാഫിക്ക് ജാം ഉണ്ടായ കൃത്യമായ റോഡ്‌, സമയം തുടങ്ങിയ വിവരങ്ങള്‍ ഇതു വഴി ലഭ്യമാകും.

ഈ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ വഴി തികച്ചും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കു.
ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ട്രാഫിക്ക് ജാം കുറക്കാന്‍ ആളുകള്‍ക്ക് എങ്ങനെ പരസ്പരം സഹായിക്കാന്‍ കഴിയും എന്നു നമുക്ക് കാത്തിരുന്ന് കാണാം.