ഫെയ്സ്ബുക്ക് ചിത്രങ്ങള്‍ വഴി രഹസ്യ സന്ദേശങ്ങള്‍ കൈമാറാം

ഈ പുതിയ ടെക്നോളജി ഉപയോഗിച്ച് ഫെയ്സ്ബുക്ക് അംഗങ്ങള്‍ക്ക് അവര്‍ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങളിലൂടെ രഹസ്യ സന്ദേശങ്ങള്‍ അയക്കാം. സീക്രട്ട്ബുക്ക് (secretbook) എന്ന പേരുള്ള ഈ ടൂള്‍ ഗൂഗിള്‍ ക്രോം ബ്രൌസറിനു മാത്രമേ ഇപ്പോള്‍ ലഭ്യമുള്ളൂ. ക്രോം വെബ്‌ സ്റ്റോറില്‍ കൊടുത്ത വിവരണം പ്രകാരം ഫെയ്സ്ബുക്ക് അംഗങ്ങള്‍ക്ക് രഹസ്യ സന്ദേശങ്ങള്‍ അവര്‍ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങളില്‍ ഒളിപ്പിച്ചുവെക്കാം. ഇങ്ങനെ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഓരോ പാസ്സ്‌വേര്‍ഡ്‌ സെറ്റ് ചെയ്യാം. ഈ പാസ്സ്‌വേര്‍ഡ്‌ അറിയുന്ന ആളിനു മാത്രമേ ചിത്രത്തിലുള്ള രഹസ്യ സന്ദേശം വായിക്കാന്‍ കഴിയുകയുള്ളു. 140 അക്ഷരങ്ങള്‍ ഉള്ള രഹസ്യ സന്ദേശം ഇതു ഉപയോഗിച്ച് അയക്കാം.

Secretbook google chrome plugin

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്ത്ര ഗവേഷണ വിദ്യാര്‍ഥി ആയ 21 വയസു പ്രായമുള്ള Owen-Campbell Moore ആണ് ഈ ഗൂഗിള്‍ ക്രോം ബ്രൌസര്‍ പ്ലഗിന്‍ വികസിപ്പിച്ചെടുത്തത്. ഈ പ്ലഗിന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.