നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട്‌ എന്തുചെയ്യണം എന്നു തീരുമാനിക്കാന്‍ ഗൂഗിള്‍ അവസരം നല്‍കുന്നു

Google account after you die

നമ്മള്‍ മരിച്ചു കഴിഞ്ഞാല്‍ നമ്മുടെ ഭൗതിക സ്വത്ത് എന്തുചെയ്യണം എന്നു എല്ലാവരും തീരുമാനിച്ചിരിക്കും. മരണശേഷം നമ്മുടെ ഗൂഗിള്‍, ട്വിറ്റെര്‍, ഫെയ്സ്ബുക്ക് എന്നീ അകൗണ്ടിലെ ഡിജിറ്റല്‍ വിവരങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചിടുണ്ടോ?

നിങ്ങളുടെ കാലശേഷം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട്‌ ആര് ഉപയോഗിക്കണം എന്ന് തീരുമാനമെടുക്കാന്‍ ഗൂഗിള്‍ അവരുടെ പുതിയ ഒരു ടൂള്‍ ആയ ” ഇനാക്ടിവ് അക്കൗണ്ട്‌ മാനേജര്‍ “ വഴി നിങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. ഈ ടൂള്‍ ഉപയോഗിച്ച് ജിമെയില്‍, പിക്കാസാ, ഗൂഗിള്‍ പ്ലസ്‌ മുതലായ സേവനങ്ങളുടെ അക്കൗണ്ട്‌ നിങ്ങളുടെ കാലശേഷം ആര് ഉപയോഗിക്കണം എന്നു നിങ്ങള്‍ക്ക് തീരുമാനിക്കാം.

ഈ ടൂള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മൂന്ന്, നാല്, ഒന്‍പത് അല്ലെങ്കില്‍ പന്ത്രണ്ട് മാസം എന്ന സമയപരിതി സെറ്റ് ചെയ്തുവെക്കാം. അത്രയും കാലം നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട്‌ ഉപയോഗിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരാള്‍ക്ക് നിങ്ങളുടെ അക്കൗണ്ട്‌ ഉപയോഗിക്കാനുള്ള അനുവാദമോ അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യാനോ ഈ സേവനം വഴി സാദിക്കും.

Google inactive account manager

ഗൂഗിളിന്റെ ഈ പുതിയ സേവനം ഉപയോഗികാനായി ഈ ലിങ്ക് സന്ദര്‍ശിക്കുക .

ഈ ടൂളിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗ്‌ വായിക്കു.