Tag Archives: Yahoo

യാഹൂ ലൈവ് ടെക്സ്‌റ്റ് – മൊബൈല്‍ മെസഞ്ചര്‍ അപ്പിന്റെ പരിഷ്കരിച്ച പതിപ്പുമായി യാഹൂ

Posted on Jul, 20 2015,ByArun

മൊബൈല്‍ മെസഞ്ചര്‍ അപ്പിന്റെ പരിഷ്കരിച്ച പതിപ്പ് വലിയ പരസ്യങ്ങള്‍ ഒന്നുമില്ലാതെ യാഹൂ പുറത്തിറക്കി. “Yahoo Livetext – Video Messenger” എന്നാണ് പുതിയ ആപ്പിന്റെ പേര്. ആപ്പിന്റെ ഐഒ എസ് പതിപ്പ് മാത്രമേ യാഹൂ ഇപ്പോള്‍ ഇറക്കിയിട്ടുള്ളൂ. മാത്രമല്ല ഐട്യൂണ്‍സിന്റെ ഹോങ്കോങ്ങ് ആപ്പ് സ്റ്റോറില്‍ മാത്രമേ ഈ ആപ്പ് ഇപ്പോള്‍ ലഭിക്കൂ. പുതിയ തരത്തില്‍ ഉള്ള ഒരു വീഡിയോ ചാറ്റ് ആണ് യാഹൂ ഈ ആപ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. സാധാരണ രീതിയിലുള്ള ടെക്സ്റ്റ് മെസ്സേജ് വീഡിയോയുടെ കൂടെ ചേര്‍ത്ത് […]

ഗൂഗിള്‍ നൗ, സിരി എന്നിവയെ വെല്ലാന്‍ യാഹൂ ഒരു വോയ്സ് കണ്ട്രോള്‍ഡ് ഡിജിറ്റല്‍ അസിസ്റ്റന്റ്‌ നിര്‍മ്മിക്കുന്നു

Posted on Dec, 19 2013,ByArun

പഴയകാല പടക്കുതിര യാഹൂ ഒരു വോയ്സ് കണ്ട്രോള്‍ഡ് ഡിജിറ്റല്‍ അസിസ്റ്റന്റ്‌ അപ്ലിക്കേഷന്റെ പണിപ്പുരയിലാണ്. ഗൂഗിളിന്റെ ഗൂഗിള്‍ നൗ, ആപ്പിളിന്റെ സിരി എന്നിവയോട് ആയിരിക്കും ഈ ആപ്പിന് മത്സരിക്കേണ്ടിവരിക. ആന്‍ഡ്രോയ്ഡ് പോലീസ് ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്. ഈ മാസം ആദ്യം യാഹൂ Skyphrase എന്ന നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിങ്ങ്‌ കമ്പനിയെ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്ത‍ പുറത്ത് വന്നിരിക്കുന്നത്. ഈ ആപ്പിന്റെ പരസ്യത്തിന് വേണ്ടിയുള്ള ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ ഗാലക്സി നെക്സസ് എന്ന് തോന്നിക്കുന്ന […]

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ എന്നിവയിലെ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപെട്ടിരിക്കുന്നു

Posted on Dec, 05 2013,ByArun

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ, ലിന്‍കിഡ്ഇന്‍ തുടങ്ങി വളരെയധികം ജനപ്രീതി നേടിയ വെബ്സൈറ്റുകളിലെ 20 ലക്ഷത്തോളം അക്കൗണ്ടുകളുടെ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സുരക്ഷ കമ്പനിയായ ട്രസ്റ്റ്‌വേവ് ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട്‌ പ്രകാരം പോണി (Pony) മാല്‍വെയറിന്റെ സഹായത്തോടെ ആണ് മുകളില്‍പ്പറഞ്ഞ വെബ്സൈറ്റ്കളിലെ അക്കൗണ്ടുകളുടെ ലോഗിന്‍ യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ചോര്‍ത്തിയിരിക്കുന്നത്. മാല്‍വെയര്‍ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്ന സര്‍വറുകളില്‍ എത്തിക്കാന്‍ പ്രാപ്തമായതായിരുന്നെന്നാണ് അറിയുന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഇതുവരെ ഏതോക്കെ രീതിയില്‍ […]

മധുര പതിനാറ് തികഞ്ഞ് യാഹൂ മെയില്‍; രൂപകല്‍പ്പന അടിമുടി മാറ്റി, 1 ടിബി സ്റ്റോറേജോട് കൂടി യാഹൂ മെയില്‍

Posted on Oct, 10 2013,ByArun

ഈ കഴിഞ്ഞ ഒക്ടോബര്‍ 8ന് യാഹൂ മെയിലിന്റെ 16മത് പിറന്നാള്‍ ആയിരുന്നു. ലോകത്തിന് അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ നല്‍കി 16മത് ജന്മദിനം വലിയ രീതിയിലാണ്‌ യാഹൂ ആഘോഷിച്ചത്. ഒരു കാലത്ത് ഇമെയില്‍ രംഗം അടക്കിവാണ യാഹൂവിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ആണ് ഈ പതിനാറാം പിറന്നാള്‍ ദിനത്തില്‍ യാഹൂ പ്രഖ്യാപിച്ചത്. മെയിലിന്റെ രൂപകല്‍പ്പന യാഹൂ അടിമുടി മാറ്റിയിരിക്കുന്നു. ഫ്ലിക്കറിലേത് പോലെയുള്ള പുതിയ തീം ആണ് മെയിലിനും യാഹൂ നല്‍കിയിരിക്കുന്നത്. പുതിയ കമ്പോസ് സ്ക്രീന്‍, ത്രെഡഡ് […]

നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത്‌ യാഹൂ; അമേരിക്കയില്‍ ഗൂഗിളിനെ കടത്തിവെട്ടി യാഹൂ വീണ്ടും മുന്നില്‍

Posted on Aug, 23 2013,ByArun

കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം അമേരിക്കയില്‍ വെബ്ബ് ട്രാഫിക്കില്‍ ഗൂഗിളിനെ പിന്നിലാക്കി യാഹൂ മുന്നിലെത്തി. പ്രമുഖ ഇന്ററ്‌നെറ്റ് വിശകലന ഏജന്‍സിയായ കോംസ്കോറാണ് ഈ റിപ്പോര്‍ട്ട്‌ പുറത്തു വിട്ടത്. യാഹൂവിന്റെ പുതിയ സിഇഒ മെരിസ്സാ മേയറുടെ തന്ത്രങ്ങള്‍ ഫലം കണ്ടുവരുന്നു. മെരിസ്സാ മേയര്‍ ഗൂഗിള്‍ വിട്ട് യാഹൂവിലേക്ക് ചേക്കേറിയതാണ്. കോംസ്കോറിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജൂലൈയില്‍ 196,564,000 ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് അമേരിക്കയില്‍ യാഹൂ സന്ദര്‍ശിച്ചത്. പക്ഷേ 192,251,000 പേരാണ് ഗൂഗിള്‍ സന്ദര്‍ശിച്ചത്. ഗൂഗിളിനെക്കാള്‍ ഏകദേശം 4.3 ദശലക്ഷം കൂടുതല്‍ […]

ആള്‍ടാ വിസ്റ്റ സെര്‍ച്ച്‌ എഞ്ചിന്റെ സേവനം ജൂലൈ 8 മുതല്‍ യാഹൂ നിര്‍ത്തുന്നു

Posted on Jul, 03 2013,ByArun

ലോകത്തെ ആദ്യകാല വെബ്ബ് സെര്‍ച്ച്‌ എഞ്ചിനുകളില്‍ ഒന്നായ ആള്‍ടാ വിസ്റ്റയെ അതിന്റെ ഇപ്പോഴത്തെ ഉടമയായ യാഹൂ ഈ വരുന്ന ജൂലൈ 8ന് അടച്ച് പൂട്ടും. 2003ല്‍ ആണ് യാഹൂ ആള്‍ടാ വിസ്റ്റയെ ഏറ്റെടുത്തത്. ഗൂഗിളിന്റെ വരവിന് മുന്‍പ് വളരെ ജനപ്രിയമായ വെബ്ബ് സെര്‍ച്ച്‌ എഞ്ചിന്‍ ആയിരുന്നു ആള്‍ടാ വിസ്റ്റ. ജൂലൈ 8ന് ശേഷം ഈ www.altavista.com വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരെ യാഹൂവിന്റെ പ്രധാന സെര്‍ച്ച്‌ വെബ്സൈറ്റിലേക്ക് തിരിച്ച് വിടുന്നതായിരിക്കും. 1995 ലാണ് വെബ് സെര്‍ച്ചിന് പുതിയ മാനങ്ങള്‍ തീര്‍ത്ത് […]

യാഹൂ മെയില്‍ ക്ലാസ്സിക്‌ (Mail Classic) സേവനം യാഹൂ അവസാനിപ്പിക്കുന്നു; ഉപഭോക്താക്കള്‍ നിര്‍ബന്ധമായും പുതിയ പതിപ്പിലേക്ക് മാറണം

Posted on Jun, 03 2013,ByArun

ജൂണ്‍ 3 മുതല്‍ യാഹൂ മെയില്‍ ക്ലാസ്സിക് ഉള്‍പടെയുള്ള യാഹൂ മെയിലിന്റെ പഴയ പതിപ്പുകള്‍ ഇനി ലഭ്യമാകില്ല. പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്താല്‍ മാത്രമേ ഇനി യാഹൂ മെയില്‍ ഉപയോഗിക്കാന്‍ കഴിയു. പക്ഷെ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണമെങ്കില്‍ യാഹുവിന്റെ പുതിയ പ്രൈവസി പോളിസി (Privacy Policy) അക്സെപ്റ്റ് ചെയ്യണം. ഇതുപ്രകാരം നമ്മുടെ മെയിലിന്റെ ഉള്ളടക്കം സ്കാന്‍ ചെയ്യാന്‍ നമ്മള്‍ യാഹുവിനെ അനുവദിക്കുന്നു. പുതിയ പ്രോഡക്റ്റ് സവിശേഷതകള്‍ , അനുയോജിച്ച പരസ്യങ്ങള്‍ കാണിക്കാന്‍, മെയിലിന്റെ ദുരുപയോഗം തടയല്‍ […]