Tag Archives: Windows Phone

വിന്‍ഡോസ് മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി മൈക്രോമാക്സ്

Posted on Jun, 17 2014,ByArun

മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഫോണ്‍ ഒഎസായ വിന്‍ഡോസ് ഫോണ്‍ 8.1ല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്മാര്‍ട്ട്‌ ഫോണുകള്‍ മൈക്രോമാക്സ് അവതരിപ്പിച്ചു. കാന്‍വാസ് വിന്‍ W121 (Canvas Win W121), കാന്‍വാസ് വിന്‍ W092(Canvas Win W092) എന്നിവയാണ് മൈക്രോമാക്സിന്റെ വിന്‍ഡോസ്‌ ഫോണുകള്‍. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റ്, ക്വാല്‍കോം എന്നിവരുമായുള്ള അടുത്ത സഹകരണത്തോടെയാണ് മൈക്രോമാക്സ് ഈ രണ്ട് വിന്‍ഡോസ് ഫോണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് അവരുടെ ഒഫീഷ്യല്‍ ബ്ലോഗില്‍ ഈ ഫോണുകളെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. […]

നോക്കിയാ ലൂമിയ 625; 4.7 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഫാബ്ലെറ്റ് ഫോണുമായി നോക്കിയ

Posted on Jul, 24 2013,ByArun

അവസാനം ഫാബ്ലെറ്റ് ഫോണ്‍ യുദ്ധത്തില്‍ സാനിധ്യമറിയിക്കാന്‍ 4.7 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ലൂമിയ 625 എന്ന ഫാബ്ലെറ്റ് നോക്കിയ അവതരിപ്പിച്ചു. നോക്കിയ ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വലിയ ഡിസ്പ്ലെയുള്ള ഫോണാണിത്. വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേട്ടിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു എന്‍ട്രി ലെവല്‍ ഫാബ്ലെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. ഫാബ്ലെറ്റ് ഫോണ്‍ വിപണിയില്‍ നോക്കിയയുടെ വൈകി ഉദിച്ച ബുദ്ധിയാണ് ലൂമിയ 625. നോക്കിയയുടെ പ്രതിയോഗികള്‍ ഈ വിപണിയിലും വളരെയേറെ മുന്നേറിയിരിക്കുന്നു. ഇത് മനസിലാക്കിയത് കൊണ്ടാണ് നോക്കിയാ ഒരു വില […]

നോക്കിയ ലൂമിയ 1020; 41 മെഗാ പിക്സെല്‍ ക്യാമറ ഫോണ്‍ അവതരിപ്പിച്ച് നോക്കിയ

Posted on Jul, 12 2013,ByArun

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നോക്കിയ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ ആയ ലൂമിയ 1020, 41 മെഗാപിക്സല്‍ ക്യാമറ ഫോണ്‍ അവതരിപ്പിച്ചു. ഇറങ്ങുന്നതിന് മുന്‍പേ തന്നെ ക്യാമറയുടെ കാര്യത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായ ഫോണ്‍ ആണിത്. ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ അത്രയും മേന്‍മ ഈ ഫോണ്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഉണ്ടാകും എന്നാണ് നോക്കിയയുടെ അവകാശവാദം. പ്യുര്‍വ്യൂ ടെക്നോളജി ഉപയോഗിച്ചുള്ള ക്യാമറ ഫോണ്‍ ആണിത്. ഇതിന് മുന്‍പ് നോകിയ ഇറക്കിയ 41 മെഗാപിക്സെല്‍ […]

നോക്കിയ ലൂമിയ ഇഒഎസ്സ് (EOS) വിന്‍ഡോസ് ഫോണിന്റെ ക്യാമറ പ്രവര്‍ത്തിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു

Posted on Jun, 07 2013,ByArun

കുറച്ച് ദിവസങ്ങളായി നോക്കിയയുടെ ഇറങ്ങാനിരിക്കുന്ന വിന്‍ഡോസ്‌ ഫോണായ ഇഒഎസ്സ്(EOS)ന്റെ എന്ന അവകാശവാദവുമായി കുറച്ച് ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ഈ ഫോണിന്റെ ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ഇറങ്ങിയിരിക്കുന്നു. ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറയുടെ ലെന്‍സ്‌ ഷട്ടര്‍ തുറക്കുകയും അടയുകയും ചെയ്യുന്നതാണ്‌ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. vizi leaks എന്ന പേരുള്ള യുട്യൂബ് യൂസര്‍ ആണ് ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. പ്രസ്തുത വീഡിയോ താഴെ കൊടുത്തിരിക്കുന്നു. വീഡിയോയില്‍ കാണുന്ന ഫോണിന്റെ പിറകു വശത്ത് നോക്കിയ ലോഗോയും, PureView/Carl Zeis […]