Tag Archives: Windows Mobile Os

വിന്‍ഡോസ് മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി മൈക്രോമാക്സ്

Posted on Jun, 17 2014,ByArun

മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഫോണ്‍ ഒഎസായ വിന്‍ഡോസ് ഫോണ്‍ 8.1ല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്മാര്‍ട്ട്‌ ഫോണുകള്‍ മൈക്രോമാക്സ് അവതരിപ്പിച്ചു. കാന്‍വാസ് വിന്‍ W121 (Canvas Win W121), കാന്‍വാസ് വിന്‍ W092(Canvas Win W092) എന്നിവയാണ് മൈക്രോമാക്സിന്റെ വിന്‍ഡോസ്‌ ഫോണുകള്‍. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റ്, ക്വാല്‍കോം എന്നിവരുമായുള്ള അടുത്ത സഹകരണത്തോടെയാണ് മൈക്രോമാക്സ് ഈ രണ്ട് വിന്‍ഡോസ് ഫോണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് അവരുടെ ഒഫീഷ്യല്‍ ബ്ലോഗില്‍ ഈ ഫോണുകളെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. […]

വിന്‍ഡോസ് മൊബൈല്‍ ഒഎസ് ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവുമായി മൈക്രോസോഫ്റ്റ്

Posted on Mar, 13 2014,ByArun

മൊബൈല്‍ ഒഎസ് വിഹിതത്തില്‍ സിംഹഭാഗവും ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയാണ് കയ്യാളുന്നത്. ഇതില്‍ കാര്യമായൊരു ഇടിവുണ്ടാക്കാന്‍ ഇതുവരെ വിന്‍ഡോസ് മൊബൈല്‍ ഒഎസിന് കഴിഞ്ഞിട്ടില്ല. ഇതില്‍ ഒരു മാറ്റമുണ്ടാക്കാന്‍ ലൈസന്‍സ് ഫീസ് വേണ്ടെന്ന് വെച്ച് വിന്‍ഡോസ് മൊബൈല്‍ ഒഎസ് സൗജന്യമായി ഇന്ത്യയിലെ പ്രധാനപ്പെട്ട മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് നല്‍കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നു. മൈക്രോമാക്സ്, ലാവ, കാര്‍ബണ്‍, സോളോ എന്നീ കമ്പനികള്‍ വിന്‍ഡോസ്‌ ഫോണ്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന വില കുറഞ്ഞ ഉപകരണങ്ങള്‍ ഇറക്കാന്‍ മൈക്രോസോഫ്റ്റുമായി ചര്‍ച്ചയിലാണ്. ഇന്ത്യന്‍ വംശജനായ സിഇഒ സത്യ […]

മൈക്രോസോഫ്റ്റ് വക സ്ത്രീ സുരക്ഷക്കായി മൊബൈല്‍ അപ്ലിക്കേഷന്‍

Posted on Dec, 28 2013,ByArun

സ്ത്രീകളുടെ സുരക്ഷക്കായി മൈക്രോസോഫ്റ്റ് പുതിയൊരു സുരക്ഷാ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഗാര്‍ഡിയന്‍ എന്നാണ് ഈ പുതിയ ആപ്പിന്റെ പേര്. വിന്‍ഡോസ്‌ മൊബൈല്‍ ഒഎസ് അടിസ്ഥാനമായുള്ള സ്മാര്‍ട്ട്‌ഫോണുകളിലെ ഈ അപ്പ് പ്രവര്‍ത്തിക്കൂ. അടിയന്തരഘട്ടങ്ങളില്‍ സുഹൃത്തുക്കളെയും സുരക്ഷാ അധികൃതരെയും വിവരമറിയിക്കാനും സഹായം അഭ്യര്‍ഥിക്കാനും സഹായിക്കുന്ന ആപ്പാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ‘ഗാര്‍ഡിയന്‍ ‘ ( Guardian ). ഇന്ത്യയെ ഞെട്ടിച്ച ദില്ലി കൂട്ടബലാത്സംഗം പോലുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളാണ് ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചെടുക്കാനുള്ള പ്രേരണയായതെന്ന് മൈക്രോസോഫ്റ്റ് ഐ.ടി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജ് ബിയാനി […]