Tag Archives: Windows 9

വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്ക്‌ വിന്‍ഡോസ് 9 സൗജന്യമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്

Posted on Sep, 29 2014,ByArun

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്ക്‌ വിന്‍ഡോസ് 9 സൗജന്യമായി നല്‍കാന്‍ മൈക്രോസോഫ്റ്റിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 30ന് സാന്‍ഫ്രാന്‍സികോയില്‍ നടക്കുന്ന ചടങ്ങില്‍ വിന്‍ഡോസ് 9 മൈക്രോസോഫ്റ്റ് ലോകത്തിന് പരിചയപ്പെടുത്താനിരിക്കെയാണ് പുതിയ അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇന്തോനേഷ്യന്‍ വെബ്സൈറ്റായ detik ഇങ്ങനെയൊരു വാര്‍ത്ത‍ ആദ്യം പുറത്തുവിട്ടത്. ഈ കാര്യം മൈക്രോസോഫ്റ്റ് ഇന്തോനേഷ്യന്‍ സിഇഒ Andrew Diantoro പറഞ്ഞതായിട്ടാണ് detik റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് 8 ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ അപ്ഡേറ്റായി വിന്‍ഡോസ് 9 ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്‌. വിന്‍ഡോസ് […]

വിന്‍ഡോസ് 9 അടുത്തവര്‍ഷം ഏപ്രിലില്‍ വിപണിയിലെത്തും

Posted on Jan, 13 2014,ByArun

മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് വിന്‍ഡോസ് 9 അടുത്തവര്‍ഷം ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് അഭ്യൂഹങ്ങള്‍. ‘ത്രെഷോള്‍ഡ്’ (Threshold) എന്നാകും ഈ പതിപ്പിന്‍റെ കോഡ് നെയിം എന്നാണ് സൂചനകള്‍. ഈ വര്‍ഷം ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലായിരിക്കും ഇതിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാവുക. വിന്‍ഡോസ് 8 2012 ലാണ് ഇറങ്ങിയത്‌. പ്രധാനമായും ടച്ച്‌ സ്ക്രീന്‍ ഉള്ള ഉപകരണങ്ങളെ ലക്ഷ്യം വെച്ചാണ്‌ ഈ ഒഎസ് വന്നത്. വിന്‍ഡോസ്‌ വിസ്റ്റ പോലെ തന്നെ ഏറെ പഴി […]