Tag Archives: Windows 8.1

സ്റ്റാര്‍ട്ട്‌ മെനു വിന്‍ഡോസ് 8.1ല്‍ തിരിച്ചെത്തുമെന്ന് മൈക്രോസോഫ്റ്റ്

Posted on Apr, 03 2014,ByTechLokam Editor

ഏവരുടെയും പ്രിയപ്പെട്ട സ്റ്റാര്‍ട്ട്‌ മെനുവിനെ മൈക്രോസോഫ്റ്റ് തിരിച്ചുകൊണ്ടുവരുന്നു. വിന്‍ഡോസ് 8.1ന്റെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കായി ഇറങ്ങുന്ന അപ്ഡേറ്റിലാണ് സ്റ്റാര്‍ട്ട്‌ മെനുവിന്റെ പരിഷ്കരിച്ച രൂപം ഉണ്ടാവുക. സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് നടന്ന മൈക്രോസോഫ്റ്റ് ബില്‍ഡ് ഡെവലപ്പര്‍ ( Microsoft Build 2014 ) കോണ്‍ഫെറന്‍സിലാണ് മൈക്രോസോഫ്റ്റിന്റെ Terry Myerson ഈ കാര്യം പ്രഖ്യാപിച്ചത്. കാഴ്ചയില്‍ സ്റ്റാര്‍ട്ട്‌ മെനു വിന്‍ഡോസ് 7ലേതിനു സമാനമാണ്. പക്ഷേ വിന്‍ഡോസ് 7ലേതില്‍ നിന്നും വ്യത്യസ്തമായി സ്റ്റാര്‍ട്ട്‌ മെനുവിന്റെ വലത്തുവശത്തായി സ്റ്റാര്‍ട്ട്‌ സ്ക്രീനിന്റെ ഒരു ചെറിയ രൂപം കാണാം. […]

മൈക്രോമാക്സ് കാന്‍വാസ് ലാപ്പ്ടാബ് – ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഡ്യുവല്‍ ബൂട്ടിങ്ങ് ഉള്ള ടാബ്ലെറ്റ്‌

Posted on Jan, 07 2014,ByTechLokam Editor

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി ഇവന്റ് ആയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ലാപ്പ്ടാബ് എന്ന ടാബ്ലെറ്റ്, ലാപ്പ്‌ടോപ്പ് ഹൈബ്രിഡ് ഗാഡ്ജെറ്റ് അവതരിപ്പിച്ച് മൈക്രോമാക്സ് ലോക ശ്രദ്ധ നേടിയിരിക്കുന്നു. ഇലക്ട്രോണിക് രംഗത്തെ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ഷോ ആണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ അഥവാ സിഇഎസ്. ലാപ്പ്ടാബ് അവതരിപ്പിക്കുക വഴി സിഇഎസ് 2014ല്‍ മൈക്രോമാക്സ് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, വിന്‍ഡോസ് 8.1 എന്നീ ഒഎസുകള്‍ ഡ്യുവല്‍ ബൂട്ട് ചെയ്യുന്ന […]